Image

മെല്‍ബണില്‍ തൊഴിലധിഷ്ടിത ഈവനിംഗ് കോഴ്‌സുകള്‍

Published on 07 July, 2015
മെല്‍ബണില്‍ തൊഴിലധിഷ്ടിത ഈവനിംഗ് കോഴ്‌സുകള്‍

 മെല്‍ബണ്‍: മെല്‍ബണിലെ പ്രമുഖ മലയാളി വിദ്യാഭ്യാസ സ്ഥാപനമായ IHNA (www.ihna.edu.au)  മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്‍മെന്റ് ഫണ്ടഡ് തൊഴിലധിഷ്ഠിത ഈവനിംഗ് കോഴ്‌സുകളുടെ മൂന്നാം ബാച്ച് ഓഗസ്റ്റ് 26നു ഡാന്‍ഡിനോംഗില്‍ തുടങ്ങും.

വളരെ അധികം തൊഴില്‍ സാധ്യതകള്‍ ഉള്ളതും മലയാളികളുടെ ഇടയില്‍ വളരെ പ്രചാരമുള്ളതുമായ Certificate IV in Disabiltiy Support, Certifciate III Aged Careഎന്നീ കോഴ്‌സുകള്‍ ആണ് നടത്തുന്നത്.

വൈകുന്നേരങ്ങളില്‍ മൂന്നു മാസംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന രീതിയിലാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒന്നോ രണേ്ടാ ദിവസമാണു ക്ലാസുകള്‍ ഉള്ളത്.  IHNAയിലെ വിദഗ്ധരായ അധ്യാപകരാണു ക്ലാസുകള്‍ നയിക്കുന്നത്. അര്‍ഹരായവര്‍ക്കു ഗവണ്‍മെന്റ് ധനസഹായത്തോടെ 130 ഡോളറിനു കോഴ്‌സ് പൂര്‍ത്തിയാക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: സജി കുന്നുംപുറത്ത് 0401 212 720. അല്ലെങ്കില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ വെബ്‌സൈറ്റ് ആയ www.mavaustralia.com.au ല്‍ നിന്നോ, മെഷശ@ശവിമ.ലറൗ.മൗ എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നോ ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക