Image

പ്രവാസികള്‍ക്ക്‌ സമഗ്ര ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കും: മന്‍മോഹന്‍ സിംഗ്‌

Published on 08 January, 2012
പ്രവാസികള്‍ക്ക്‌ സമഗ്ര ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കും: മന്‍മോഹന്‍ സിംഗ്‌
ജയ്‌പൂര്‍: പ്രവാസികള്‍ക്ക്‌ സമഗ്ര ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സിംഗ്‌ വ്യക്തമാക്കി. ജയ്‌പൂരില്‍ നടന്നുവരുന്ന പ്രവാസി ഭാരതീയ ദിവസ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. വാര്‍ദ്ധക്യത്തില്‍ നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പദ്ധതി സഹായകമാവുമെന്നും കുറഞ്ഞ ചിലവില്‍ പ്രവാസികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ കാര്യത്തില്‍ ആവുന്നതെല്ലാം ചെയ്യും. അവര്‍ രാജ്യത്തിന്റെ വികസനത്തില്‍ വഹിക്കുന്ന പങ്ക്‌ മഹത്തരമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്‌ തുടര്‍ന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ്‌ കണ്ടത്‌. അവിടുത്തെ ഇന്ത്യക്കാര്‍ സുരക്ഷാ ഭീഷണി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട്‌ പ്രശ്‌നത്തിന്റെ പരിഹാരമുണ്ടാക്കിയ കാര്യം അദ്ദേഹം അനുസ്‌മരിച്ചു.
പ്രവാസികള്‍ക്ക്‌ സമഗ്ര ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കും: മന്‍മോഹന്‍ സിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക