Image

പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ മര്‍ദ്ദനമേറ്റു

Published on 08 January, 2012
പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എയ്‌ക്ക്‌ മര്‍ദ്ദനമേറ്റു
ആലപ്പുഴ: ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി വിഷ്‌ണുനാഥിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എം.എല്‍.എയെ മാന്നാര്‍ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ റോഡ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ മര്‍ദ്ദനമേറ്റത്‌. വിഷ്‌ണുനാഥിനോടൊപ്പമുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക