Image

ദേശീയഗാനത്തിലെ സ്തുതി ബ്രീട്ടീഷുകാര്‍ക്കെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

Published on 07 July, 2015
 ദേശീയഗാനത്തിലെ സ്തുതി ബ്രീട്ടീഷുകാര്‍ക്കെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

ജയ്പുര്‍: ദേശീയഗാനമായ ജനഗണമനയിലെ 'അധിനായക' എന്ന പ്രയോഗം ഒഴിവാക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങ്. രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഗാനത്തിലെ അധിനായക പ്രയോഗം ബ്രീട്ടിഷ് രാജാവിനെ സ്തുതിക്കുന്നതാണെന്നും അതിനു പകരം 'മംഗള ജയഹേ' എന്നു ചേര്‍ത്താല്‍ മതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടാഗോറിനെ എനിക്ക് ഏറെ ബഹുമാനമാണ് പക്ഷേ, അദ്ദേഹമെഴുതിയ ദേശീയ ഗാനത്തിലെ അധിനായക എന്ന വാക്ക് മാറ്റേണ്ടതുണ്ട്. യു.പി.യിലെ മുന്‍മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിങ് പറഞ്ഞു. ഗവര്‍ണര്‍മാരെ യുവര്‍ എക്‌സലന്‍സി എന്നു വിശേഷിപ്പിക്കുന്നതൊഴിവാക്കി മാനനീയ എന്നു വിശേഷിപ്പിച്ചാല്‍ മതിയാവും ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. അക്ബറെ മഹാന്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് റാണാ പ്രതാപിനെ മഹാന്‍ എന്നു വിളിക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

വിക്ടോറിയ രാജ്ഞിയല്ല മഹതി. ഝാന്‍സിയിലെ റാണിയാണ്. ഔറംഗസീബല്ല മഹാന്‍ ശിവജിയാണ്. അദ്ദേഹം പറഞ്ഞു. ഇതിനിടെ ബിരുദദാനച്ചടങ്ങുകളില്‍ പരമ്പരാഗതമായ കറുത്തവസ്ത്രം ഒഴിവാക്കി വെളുത്തവസ്ത്രമാക്കാനുള്ള രാജസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

Join WhatsApp News
ANIYANKUNJU 2015-07-07 18:57:20

FWD:   __by Prof. Monish R. Chatterji Ph.D., SUNY, Binghamton, NY, USA 

(excerpts) ...................let it be understood that neither Bankim Chandra Chatterjee nor Rabindranath Tagore planned the writing of Vande Mataram and Jana Gana Mana as potential candidates for India's national anthem. ...
 May I also point out that Jana Gana Mana, the poem, is far longer than the portion commonly represented in the national anthem. And in that extended poem, there are images of the Bhagya Vidhata who is also India's eternal Mother (an image hardly reconcilable with His Royal Highness), and India's guide through triumphs and tragedies throughout history (a history that began long before the first English traders arrived at India's doorstep)...... 
Tagore did not set out to write a geographic or anthropological primer of India or her culture in a short poem. He did plenty of that, many times over, across the spectrum of his writings.... 
To understand his intentions, it is far more meaningful to explore the range of his writings, and develop a feel for his psyche and his orientation towards India and the world.... 
Finally, as for Tagore writing in gratitude for the British monarch sparing Bengal from the axe of partition- the idea is absurd to the point of being laughable to some, even offensive to others...... 
From the beginning of the initial partition proposal, Tagore had campaigned (as he did throughout much of his writing career on behalf of India's freedom struggle like few writers of his stature I believe have anywhere) tirelessly against the draconian and divisive proposal..... 
It is unimaginable that any principled individual, much less one of Tagore's magnitude, would voice his "gratitude" to the very opponent against whose injustice he campaigned so hard.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക