Image

തച്ചങ്കരിക്കെതിരേ ആവശ്യമെങ്കില്‍ അന്വേഷണം നടത്തും: മുല്ലപ്പള്ളി

Published on 08 January, 2012
തച്ചങ്കരിക്കെതിരേ ആവശ്യമെങ്കില്‍ അന്വേഷണം നടത്തും: മുല്ലപ്പള്ളി
കോഴിക്കോട്‌: ഐ.ജി തച്ചങ്കരിക്കെതിരേ ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ പറഞ്ഞു. വിദേശ യാത്രയുമായി ബന്ധപ്പെട്ട്‌ എന്‍ ഐ എയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട്‌ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തച്ചങ്കരിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ പല തവണ കത്തിടപാട്‌ നടന്നിട്ടുണ്ടാവും. കേന്ദ്രത്തിന്‍െറ കത്ത്‌ ചോര്‍ന്നതിനെ കുറിച്ച്‌ തനിക്കൊന്നും അറിയില്ല. അത്‌ മാധ്യമങ്ങളാണ്‌ വ്യക്തമാക്കേണ്ടത്‌. മുല്ലപ്പള്ളി പറഞ്ഞു.

തീവ്രവാദ ബന്ധമുണ്ടെന്ന്‌ എന്‍ .ഐ എ ചൂണ്ടിക്കാട്ടിയ മുന്‍ ഉത്തര മേഖലാ ഐ.ജിയും മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയുമായ ടോമിന്‍ തച്ചങ്കരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്‌ വി മുരളീധരന്‍ കോഴിക്കോട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക