Image

ദൈവത്തിന്റെ സ്വന്തം, വിഷമയ കേരള നാട്‌ (ബ്ലസന്‍, ഹൂസ്റ്റന്‍)

Published on 08 July, 2015
ദൈവത്തിന്റെ സ്വന്തം, വിഷമയ കേരള നാട്‌ (ബ്ലസന്‍, ഹൂസ്റ്റന്‍)
തമിഴ്‌ നാട്ടില്‍നിന്ന്‌ കേരളത്തിലെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും എല്ലാം വിഷമുണ്ടെന്ന്‌ ഈ അടുത്തയിട കണ്ടെത്തുകയുണ്ടായത്‌ മലയാളിയെ ഭയപ്പെടുത്തുന്നുണ്ടിപ്പോള്‍. കേടുകൂടാതെയും നിറം മങ്ങാതെയും ദിവസങ്ങളോളം ഇരിക്കാന്‍വേണ്ടി രാസപദാര്‍ഥങ്ങള്‍ പുരട്ടിയാണ്‌ പഴവും പച്ചക്കറി കളും കേരളത്തിലേക്ക്‌ അയക്കുന്നത്‌. ഈ രാസപദാര്‍ഥങ്ങളിലാണ്‌ വിഷം ഉള്ളതെന്നാണ്‌ കണ്ടെ ത്തല്‍. ഈ വിഷം മാരകമായ അസുഖങ്ങള്‍ക്ക്‌ കാരണമാകും എന്നാണ്‌ മറ്റൊരു കണ്ടെത്തല്‍. തമിഴന്‍ കേരളത്തിലേക്ക്‌ കുത്തിനിറച്ച്‌ വിടുന്ന പഴം, പച്ചക്കറികള്‍ക്കൊപ്പം മാരകമായ രോഗങ്ങള്‍ കൂടിയാണെന്നു ചുരു ക്കം.

കേരളം ഉപയോഗിക്കുന്ന 90% പഴം, പച്ചക്കറികളും തമിഴ്‌നാട്ടില്‍നിന്നു വരുന്നവയാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളില്‍ മുക്കാല്‍ ഭാഗവും വില്‍ക്കുന്നത്‌ കേരളത്തിലെ മാര്‍ക്കറ്റുകളിലാണ്‌ എന്നതാണ്‌ സത്യം. ഗുണനിലവാരം കുറഞ്ഞതും വിഷമുക്‌തവുമായ ഇവ കേരളത്തിലെ മാര്‍ക്കറ്റകളില്‍ വിറ്റ്‌ തമിഴന്‍ കോടികള്‍ സമ്പാദിക്കുമ്പോള്‍ അതു ഭക്ഷിച്ച്‌ മലയാളി രോഗിയും അനാരോഗ്യനും ദരിദ്രനുമാകുന്നു എന്നതാണ്‌ സത്യം.

ഇതില്‍ തമിഴനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. തമിഴന്റെ വിഷം കുത്തി നിറച്ച പഴവും പച്ചക്കറികളും വാങ്ങുന്ന മലയാളിയെ തന്നെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. തമിഴന്റെ മണ്ണില്‍ ഇതൊന്നും വിളഞ്ഞില്ലെങ്കില്‍ കേരളം പട്ടിണിയിലാകുമെന്നതാണ്‌ ഒരു സത്യം. മഴവെള്ളം കാത്ത്‌ അന്തരീക്ഷത്തിലേക്കു കണ്ണുനട്ടിരിക്കുന്ന വേഴാമ്പലിനോടാണ്‌ ഇതില്‍ മലയാളിയെ ഉപമിക്കാന്‍ പറ്റുന്നത്‌. വിഷമാണെങ്കിലും അതു കഴിക്കുക. അതാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ. ഒന്നുകില്‍ പട്ടിണി കിടന്നു മരിക്കുക. അല്ലെങ്കില്‍ തമിഴന്റെ പഴവും പച്ചക്കറികളും കഴിച്ചു മരിക്കുക. അതാണു മലയാളിയുടെ വിധി. പട്ടണപ്രവേശം എന്ന സിനിമയില്‍ മോഹന്‍ലാലിനോടും ശ്രീനിവാസനോടും ക്യാപ്‌റ്റന്‍ രാജു തോക്കും മറ്റു മാരകായുധങ്ങളും കാണിച്ചിട്ട്‌ നിങ്ങളെ കൊല്ലാന്‍ ഞാന്‍ ഏത്‌ ആയുധം ഉപയോഗിക്കണം എന്നു ചോദിക്കുന്നതു പോലെയാണ്‌ ഇതെന്നതുതന്നെ ഉദാഹരണമായി പറഞ്ഞുവെന്നേയുള്ളൂ. ഇതില്‍ ഏതു തിരഞ്ഞെടുക്കണമെന്ന തീരമാനം അതു മലയാളിയടേതു മാത്രമാണ്‌.

തമിഴന്റെ പച്ചക്കറി കൊണ്ടു മാത്രമെ കേരളത്തിലെ അടുക്കളകളില്‍ കറികളും കൂട്ടാനും ഉണ്ടാകൂ എന്ന സ്‌ഥിതിയിലേക്കു മലളായിയെ കൊണ്ടെത്തിച്ചതിനു കാരണം പലതാണ്‌. അതിലൊന്ന്‌ മലയാളിയുടെ മടിതന്നെ. പണ്ടു കാലങ്ങളില്‍ വീടുകളുടെ അടുക്കളയോട്‌ ചേര്‍ന്ന ഭാഗത്തൊക്കെ പച്ചക്കറികള്‍ വീട്ടമ്മമാര്‍ നട്ടുപിടിപ്പിച്ചിരുന്നു.

ചാരവും പാത്രങ്ങള്‍ കഴുകുന്ന വെള്ളവും മാത്രമായിരുന്നു അതിന്റെ പ്രധാന വളങ്ങള്‍. അതു കൂടാതെ മിക്ക വീടുകളിലും ചെറുതും വലുതുമായ പച്ചക്കറി തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ഇവയ്‌ക്കൊക്കെ ഉപയോഗിച്ചിരുന്നതും ചാരവും ചാണകവും കമ്പോസ്റ്റും മറ്റുമായിരുന്നു. അങ്ങനെ ഉണ്ടാകുന്ന ശുദ്ധവും ഗുണനിലവാരവുമുള്ള പച്ചക്കറികളായിരുന്നു അന്ന്‌ മലയാളികള്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ അടുക്കള തോട്ടങ്ങള്‍ എന്നു പുതിയ തലമുറയോടു പറഞ്ഞാല്‍ അവര്‍ അതഭുതത്തോടെ ചോദിക്കും അതെന്താണെന്ന്‌. കാരണം കേരളത്തിലെ ഭൂരിപക്ഷം വീടുകളില്‍ നിന്നും അത്‌ അപ്രത്യക്ഷമായിട്ട്‌ കാലം കുറെ ആയി. അടുക്കള തോട്ടങ്ങള്‍ക്കു പകരം ആന്തൂറിയവും മറ്റും സ്‌ഥാനം പിടിക്കുകയും ചെയ്‌തു. ഇന്നു വീട്ടമ്മമാര്‍ ഉദ്യോഗ്‌സ്‌ഥരും മറ്റു തിരക്കുക ളുള്ളവരുമായി മാറി. അവര്‍ ഒഴിവു സമയങ്ങള്‍ ചാനലുകള്‍ക്കു മുന്നില്‍ അര്‍പ്പണ മനോഭാവത്തോടെ ഇരിക്കുന്നവരുമായി. അങ്ങനെ അടുക്കള തോട്ടങ്ങള്‍ കേരളത്തിലെ മിക്ക വീടുകളില്‍ നിന്നും അപ്രത്യക്ഷമായി.

പറമ്പുകളില്‍ കൃഷി തോട്ടങ്ങള്‍ ഉണ്ടായിരുന്ന സ്‌ഥാനത്ത്‌ കോണ്‍ക്രീറ്റു മന്ദിരങ്ങളും റബറും മറ്റമായി സ്‌ഥാനം പിടി ച്ചു. അതോടെ കൃഷി തോട്ടങ്ങളും കേരളത്തിലെ മിക്ക സ്‌ഥല ങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. കൃഷി ഉപജീവന മാര്‍ഗമാക്കിയ ഒരു വലിയ ജനത ഒരു കാലത്ത്‌ കേരളത്തില്‍ ഉണ്ടായിരുന്നു എന്നത്‌ ഇന്നത്തെ സമൂഹത്തിന്‌ ഒരു പക്ഷേ അറിയില്ലായിരിക്കാം. അവരുടെ കൃഷിഭൂമികളില്‍ വിളയിച്ച ഫലങ്ങളായിരുന്നു കേരളത്തിലെ ചന്തകളില്‍ എത്തിയിരുന്നത്‌.

ദൂഷ്യഫലങ്ങള്‍ ഉണ്ടാകാത്ത രീതിയിലായിരുന്നു അതൊക്കെ വിളയിച്ചിരുന്നഃ്‌. അതെല്ലാം ഭക്ഷണയോഗ്യവും ആയിരുന്നു. അതുകൊണ്ടുതന്നെ അതില്‍നിന്ന്‌ മലയാളി രോഗികളുമായില്ല. എ ന്നാല്‍ ആ കാലവും കഴിഞ്ഞു. അങ്ങനെയുള്ള കര്‍ഷകരോ കൃഷിഭൂമിയോ കേരളത്തില്‍ വിരള മായിക്കൊണ്ടിരിക്കുന്നു. കാരണം അതില്‍ നിന്ന്‌ കാര്യമായ ലാഭം കിട്ടാറില്ലാ എന്നതുതന്നെ. സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ കൃഷിവകുപ്പില്‍ നിന്നോ അതിനു മതിയായ സഹായമോ പിന്തുണ യോ കിട്ടാറില്ല എന്നുതന്നെ. പ്രകൃതി ക്ഷോഭമോ മറ്റോ ഉണ്ടായി കൃഷി നശിച്ചാല്‍ ആ കര്‍ഷകനും കുടുംബത്തിനും ആത്‌മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്നതാണ്‌ കേരളത്തിലെ ഇപ്പോഴത്തെ സ്‌ഥിതി. വയനാട്ടിലും ഇടുക്കിയിലും അങ്ങനെ എത്രയോ കര്‍ഷകര്‍ മരിച്ചത്‌ അതിനുദാഹരണമാണ്‌. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നും വന്‍ തുകകള്‍ കൂടിയ പലിശയ്‌ ക്കെടുത്ത്‌ കൃഷിയിറക്കി, പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ തങ്ങളുടെ കടബാധ്യതകള്‍ എഴുതി തള്ളണമെന്നു യാചിച്ചുകൊണ്ട്‌ സര്‍ക്കാരിന്റെ മുന്നില്‍ ചെല്ലുമ്പോള്‍ പുറം കാലുകൊണ്ട്‌ തട്ടിത്തെറുപ്പിച്ച ഭരണവര്‍ഗവും ഉദ്യോസസ്‌ഥ വൃന്ദവുമാണ്‌ കേരളത്തിലുള്ളത്‌. ഇവരെയൊക്കെ തങ്ങളുടെ ഇംഗിതത്തിനുപയോഗിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ കോടാനു കോടികള്‍ എഴുതി തള്ളാനും അവര്‍ക്കു പരവതാനി വിരിക്കാനുമാണ്‌ ഭരണവര്‍ഗവും ഉദ്യോഗസ്‌ഥ രും ശ്രമിക്കുന്നൂ എന്നതാണ്‌ കേരളത്തിലെ അവസ്‌ഥ. അതുകൊണ്ടുതന്നെ കാര്‍ഷിക വൃത്തികൊണ്ടു ജീവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത്‌..

തൊഴില്‍ കൂലിയുടെ ഭീമമായ വര്‍ദ്ധനയും തൊഴിലാളികളുടെ ദൗര്‍ലഭ്യവും അവരുടെ ഡിമാന്റുകളും കാരണം കൃഷിയില്‍ നിന്നു ലാഭമുണ്ടാക്കാന്‍ പല കര്‍ഷകര്‍ക്കും ഇന്നു സാധി ക്കുന്നില്ല. അതുകൊണ്ടുതന്നെ ഒട്ടു മിക്ക ആളുകളും കൃഷി ചെയ്യാതെയോ മറ്റ്‌ ആദായം കിട്ടുന്ന രീതിയിലോ ആണ്‌ കേരളത്തില്‍ ഭൂമി ഉപയോഗിക്കുന്നത്‌. ഇക്കാരണങ്ങളാല്‍ ആണ്‌ കേരളത്തിലെ ഉദ്‌പാദനം കുറഞ്ഞത്‌. കേരളത്തിലെ ജനസംഖ്യയുടെ ഇരുപതോ അതില്‍ താഴെയോ ഉള്ള ആളുകള്‍ക്ക്‌ ഉപയോഗിക്കാനുള്ള പച്ചക്കറികളേ കേരളത്തില്‍ ഇന്നു വിളയുന്നുള്ളൂ. ഈ സത്യം മനസിലാക്കിയ തമിഴന്‍ മലയാളിക്ക്‌ ആവശ്യമുള്ള പച്ചക്കറികള്‍ വിളയിക്കുന്നു. അതില്‍ നിന്നു കൊള്ളലാഭം ലഭിക്കാന്‍ വേണ്ടി അവര്‍ യാന്ത്രീകത്വം ഉണ്ടാക്കാന്‍ രാസപദാര്‍ഥങ്ങളില്‍ കൂടി വിഷം കയറ്റി വിടുന്നൂ എന്നതാണു സത്യം. അങ്ങനെ ഉല്‍പാദിപ്പിക്കുന്ന പഴമോ പച്ചക്കറി കളോ ഒന്നും തന്നെ അവര്‍ ഉപയോഗിക്കുന്നില്ല എന്നതാണ്‌ നഗനസത്യം. അവരുടെ ഉപയോഗത്തിനായി രാസപദാര്‍ഥങ്ങളുപയോഗിക്കാത്ത പച്ചക്കറികളാണ്‌ കൃഷിചെയ്‌തെടുക്കുന്നത്‌ എന്നതാണ പച്ചപരമാര്‍ഥവുമാണ്‌. അങ്ങനെ ശുദ്ധമായി കൃഷി ചെയതെടുക്കുന്ന പഴവും പച്ചക്കറികളുമം മാത്രമാണ്‌ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്‌ എന്നത്‌ കേരളത്തെ നാണിപ്പിക്കുകയാണ്‌ എന്നു തുറന്നു പറയേണ്ടതുണ്ട്‌. സ്വന്തം ജനത്തിന്റെ സുരക്ഷ നോക്കാന്‍ തമിഴന്‌ അറിയാം എന്നതാണ്‌ അതിന്റെ രത്‌ന ചുരുക്കം.

പഴം, പച്ചക്കറികളുടെ കാര്യത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്കു കൊണ്ടു വരുന്ന കോഴിയിറച്ചിയിലും വിഷാംശം കലര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. തൂക്കംകൂടാനും അതിവേഗം വളരാനും വേണ്ടി കോഴികള്‍ക്കു നല്‍കുന്ന ഹോര്‍മോണുകളിലും വിഷാംശമുണ്ടെന്നാണ്‌ കണ്ടെത്തിയത്‌. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തില്‍ മാത്രമല്ല ഈ അ നാരോഗ്യ പ്രശ്‌ന പ്രവര്‍ത്തികള്‍ നടക്കുന്നത്‌. കേരളത്തിനകത്തും ഇത്തരം പ്രശ്‌നങ്ങള്‍ നട ക്കുന്നുണ്ട്‌. കേരളത്തിലെ കടകളില്‍ വില്‍ക്കുന്ന കുപ്പിവെള്ളം രോഗാണുക്കളുടെ ഇരിപ്പിടം ത ന്നെയാണെന്നാണ്‌ പറയപ്പെടുന്നത്‌. തോടുകളില്‍ നിന്നും മറ്റു മലിന സ്‌ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം കുപ്പികളില്‍ നിറച്ച്‌ സീല്‍ ചെയ്‌താണത്രെ വില്‍ക്കുന്നത്‌.
കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ഥങ്ങളുടെ കാര്യം പറയേണ്ടതില്ല. അത്രകണ്ട്‌ മോശവും പഴകിയതും ഭക്ഷ്യ യോഗ്യവുമല്ലാത്തവയാണ്‌. കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന്‌ ഭക്ഷണം കഴിച്ച്‌ അനേകര്‍ക്ക്‌ അസുഖങ്ങള്‍ പിടിപെടുകയും മരണപ്പെടുകപോലും ചെയ്‌തതിന്റെ കോളിളക്കങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ വസ്‌തുക്കള്‍ അറപ്പുളവാ ക്കുന്ന വൃത്തിഹീനമായ സ്‌ഥലത്ത്‌ പാകം ചെയ്യുകയും സൂക്ഷിക്കുകയും ആ ഭക്ഷണങ്ങളില്‍ എലിയും പഴുതാരയും മറ്റും തുടങ്ങി വിഷമുള്ളതും ഇല്ലാത്തതു മായ ജീവികള്‍ കയറിയത്‌ ആ രോഗ്യ വകുപ്പു ജീവനക്കാര്‍ കണ്ടെത്തുകയുണ്ടായി. അന്ന്‌ ജനം കുറെ ബഹളമുണ്ടാക്കിയപ്പോള്‍ ഉദ്യോഗസ്‌ഥര്‍ കുറച്ചൊക്കെ നടപടികള്‍ എടുത്തതല്ലാതെ യാതൊന്നും പിന്നീട്‌ നടന്നിട്ടില്ല. ഇപ്പോഴും അതേ അവസ്‌ഥ തന്നെയാണ്‌ കേരളത്തിലെ ഹോട്ടലുകളില്‍. ആത്‌മഹത്യ ചെയ്യണമെന്നുള്ളവര്‍ കേരളത്തിലെ ഏതെങ്കിലും ഹോട്ടലുകളി ല്‍ കയറി ഭക്ഷണം കഴിച്ചാല്‍ മതി. അങ്ങനെ കേ രളം ഇന്നു വിഷഭൂമിയായി മാറിയിരിക്കുകയാണ്‌. ജനങ്ങളുടെ ഭക്ഷ്യവസ്‌തുക്കളില്‍ പോലും വിഷം കലരുന്ന സ്‌ഥിതി വിശേ ഷമാണ്‌ ഇന്ന്‌ കേരളത്തില്‍ ഉള്ളത്‌. അതുകൊണ്ടുതന്നെ കേരള ത്തിലെ ജനങ്ങളുടെ ഇടയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും കടക്കുന്നു എന്നത്‌ ആരു ഗൗനിക്കുന്നില്ല എന്നതാണ്‌ സ ത്യം. മാറിവരുന്ന ജീവിത സാ ഹചര്യവും ശൈലിയും മലയാളിയെ മടിയന്മാരാക്കുന്നതാണിതിനൊരു കാരണമെങ്കിലും അതി നപ്പുറം സര്‍ക്കാരാന്റെയും ഉദ്യോഗസ്‌ഥ വിഭാഗത്തിന്റെയും അനാസ്‌ഥയും അലംഭാവവും ആണെന്നുതന്നെ പറയാം.

ജനങ്ങളുടെ ആരോഗ്യം തകര്‍ന്നാലും അവര്‍ മരിച്ചാല്‍ തന്നെയും തങ്ങള്‍ക്കെന്ത്‌ എന്നതാണ്‌ സര്‍ക്കാരിന്റയും ഉദ്യോഗസ്‌ഥ മേധാവികളുടെയും നിലപാടും മനോഭാവവും. അവരുടെ ഭാഗത്തുനിന്നും ശക്‌തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമെ കേരളം വിഷമുക്‌തമാകുകയുള്ളൂ. വിഷം കലര്‍ന്ന ഭക്ഷ്യ വസ്‌തുക്കള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പ്‌ അവ പരിശോധിച്ച്‌ ഉപയോഗ യോഗ്യമാണെന്ന്‌ ഉറപ്പു വരുത്താന്‍ സര്‍ക്കാരും ഉദോസസ്‌ഥ വൃ ന്ദവും തയ്യാറാകണം. അവര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്‌തുക്കള്‍ മാര്‍ക്കറ്റകളില്‍ കണ്ടാല്‍ ്‌ അത്‌ വില്‍ക്കുന്നവരേയും അത്‌ എത്തിച്ചുകൊടുക്ക ുന്നവരേയും ഒരുപോലെ നിയമനടപടികള്‍ക്കു വിധേയരാക്കണം.

അതിലുപരി എല്ലാ വസ്‌തുക്കളും കേരളത്തില്‍ ത ന്നെ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട സംവിധാനവും പ്രോത്സാഹന വും സഹായവും ചെയ്‌തുകൊടുക്കാന്‍ സര്‍ക്കാരിനും കൃഷിവ കുപ്പിനും കഴിഞ്ഞാല്‍ തമിഴന്റെ വിഷം മലയാളിക്കു കഴിക്കേണ്ടി വരില്ല. അതൊക്കെ ചെയ്യാന്‍ സ ര്‍ക്കാരിനെവിടെ സമയം. എല്ലാ സര്‍ക്കാരുകളുടെയും കാര്യമാ ണിത്‌. സ്വന്തം കസേരയും പോക്കറ്റും സംരക്ഷിക്കാനാണ്‌ മ ന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും താല്‍പര്യം. അതാണ്‌ കേരളത്തിന്റെ ശാപം. നിലവാരം കുറഞ്ഞ സീരിയലുകള്‍ക്ക്‌ സമയം കളയുന്നതിനേക്കാള്‍ നല്ലതാണ്‌ വീടിനു ചുറ്റും ആവശ്യത്തിന്‌ പച്ചക്കറികള്‍ നട്ടു പിടിപ്പിക്കുന്നത്‌. അത്‌ മനസിനു കുളിര്‍മ്മയും ശരീരത്തിന്‌ ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യും. അതാണ്‌ കേരള ജനങ്ങള്‍ മനസിലാക്കേണ്ടത്‌.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston @gmail.com)
ദൈവത്തിന്റെ സ്വന്തം, വിഷമയ കേരള നാട്‌ (ബ്ലസന്‍, ഹൂസ്റ്റന്‍)
Join WhatsApp News
Justice 2015-07-08 19:10:15
The crime increasing in kerala because they are eating poison.
Everyone became as snake with full of poison. Even religion are teaching to kill each other.T.j Joseph and his story...tragic death of his wife,Abhaya case .t.p Chandra shekRan death ,for some example........all are eating this poison 
GEORGE V 2015-07-09 07:38:00
ശ്രീ ബ്ലസ്സൻ നല്ല ഒരു ലേഖനം പക്ഷെ ഈ തമിഴൻ തമിഴൻ എന്ന പ്രയോഗം ഇത്തിരി കൂടി പോയി എന്ന് തോന്നുന്നു. ഒരു സത്യൻ അന്തിക്കാട് പടത്തിൽ INNOCENT ഒരു തമിഴനെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം എടുക്കുമോ എന്ന് ചോദിച്ചു അടിക്കുന്ന ഒരു രംഗം ആണ് ഓർമ വരുന്നത്. ഇടുക്കി ജില്ലയിലാണ് കേരളത്തില വില്ക്കുന്ന കീട നാശിനിയുടെ 20% വില്പനയും. കൂടാതെ കേരളത്തില നിരോദിച്ച എന്ടോസൾഫാൻ അടക്കം ഇടുക്കിയിൽ സുലഭം. ഈ കീട നാശിനികൾ നമ്മൾ മലയാളികൾ എന്താണ് ചെയ്യുന്നത്. നമ്മൾ ഇവിടെ ഉല്പാദിപ്പിക്കുന്ന ഏലം തേയില തുടങ്ങിയവ ആണ് ഈ കീട നാശിനികളുടെ ഇരകൾ. കൂടാതെ പൈനാപ്പിൾ കൃഷി. ഹോർമോൻ അടിക്കാതെ ഒരിക്കലും ലാഭത്തിൽ നടത്താൻ കഴിയില്ല. ഇ മൂന്ന് സാദനവും നമ്മൾ മലയാളികൾ മാത്രമല്ലല്ലോ തിന്നുന്നത്. ഈ തമിഴനും അത് വാങ്ങി ശാാപ്പ് ഇടുന്നില്ലേ. നമ്മൾ അച്ചായന്മാരുടെ ഇഷ്ട ഭക്ഷണമായ ബീഫ്, എന്തെല്ലാം വിഷം കൊടുത്തതിനു ശേഷം ആണ് ആ ജീവിയെ നമ്മൾ മലയാളികള് കശാപ് ചെയ്യുന്നത്. ഈ തമിഴൻ കേരളത്തിലേക്ക് അയക്കുന്നതിൽ മാത്രമല്ല വിഷം തളിക്കുന്നത്. ഒരു മാസക് പോലും വയ്കാതെ ആ പാവങ്ങൾ മരുന്നടിക്കുന്നത് കാണുന്നില്ലേ. അവനും ആ പച്ചക്കറി തന്നെ ഉപയോഗിക്കും എന്ന് മനസ്സിലാക്കാൻ വേറെ എന്ത് വേണം. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യട്ടെ എന്നിട്ട് തമിഴന്റെ മേൽ കുതിര കയറാം മുഖം നന്നാവട്ടെ അപ്പോൾ കണ്ണാടിയും നന്നാവും. തുടര്ന്നും എഴുതുക. എല്ലാ ആശംസകളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക