Image

സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി വി.എസ്‌. പക്ഷത്തിന്‌

Published on 08 January, 2012
സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി വി.എസ്‌. പക്ഷത്തിന്‌
കൊച്ചി: സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ പിണറായി പക്ഷത്തിന്‌ വന്‍ തോല്‍വി. സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയിലേക്ക്‌ മത്സരിച്ച ഔദ്യോഗിക പക്ഷക്കാരില്‍ പന്ത്രണ്ടില്‍ പത്ത്‌ പേരും തോറ്റു. 43 അംഗ ജില്ലാ കമ്മിറ്റിയെയാണ്‌ സമവായത്തിലൂടെ തിരഞ്ഞെടുത്തത്‌.ില്ലാ സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു.

പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും മത്സരം ഒഴിവാക്കാനായില്ല. മത്സരരംഗത്തുണ്ടായിരുന്ന പെരുമ്പാവൂര്‍ ഏരിയാ സെക്രട്ടറി എന്‍.സി.മോഹനന്‍, പി.എം.സീനുലാല്‍ എന്നിവരാണ്‌ ജയിച്ചത്‌. ഔദ്യോഗിക പാനലിലെ അംഗം സി.എന്‍.സുന്ദരന്‍ പരാജയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക