Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ട്രസ്ടീ ബോര്‍ഡില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം

ഇടിക്കുള ജോസഫ്‌ Published on 09 July, 2015
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്)  ട്രസ്ടീ ബോര്‍ഡില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം
ന്യൂജേഴ്­സി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും പുരാതനവുമായ മലയാളി അസ്സോസിയേഷന്‍ എന്ന ഖ്യാതി നേടിയ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ട്രസ്ടീ ബോര്‍ഡിലെ വനിതാ പ്രാതിനിധ്യം ശ്രദ്ധ നേടുന്നു.

അമേരിക്കയിലെ ഒരു അസ്സോസിയേഷനിലും സംഘടനകളിലും കാണാത്ത വിധം വനിതകളെ ഉള്‍പെടുത്തിക്കൊണ്ട് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ജനറല്‍ ബോഡി ചരിത്രത്തില്‍ ഇടം നേടുന്നു, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ യുഗത്തിലും പല മലയാളി സംഘടനകളും നേതൃത്വത്തില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുമ്പോള്‍ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി എല്ലാവര്‍ക്കും ഒരു മാതൃകയാകുന്നു, അമ്മു ഫിലിപ്പ്, മാലിനി നായര്‍, ആനീ ജോര്‍ജ്, സ്മിതാ മനോജ്, എന്നിവര്‍ ആണ് കാന്‍ജ് ട്രസ്ടീ ബോര്‍ഡിലെ വനിതാ പ്രാതിനിധികള്‍, എക്‌സിക്യുട്ടിവ് കമ്മിറ്റിയിലും സെക്രട്ടറി ആയി സ്വപ്ന രാജേഷും ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേര്‍സ്) ജെസ്സിക തോമസ് (യൂത്ത് അഫയേര്‍സ്) വനിതകള്‍ സ്ഥാനം നേടി.

ട്രസ്ടീ ബോര്‍ഡ് ചെയര്‍ പേര്‍സണ്‍ ഷീല ശ്രീകുമാര്‍ സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് മുന്‍ പ്രസിഡന്റ് സജി പോള്‍ ആണ്, മുന്‍ പ്രസിഡന്റും ഫോമ റീജിണല്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസ്, മുന്‍ പ്രസിഡന്റ് മാലിനി നായര്‍, ജോസ് വിളയില്‍, ആനീ ജോര്‍ജ്, ഡോക്ടര്‍ സ്മിത മനോജ് എന്നിവര്‍ ആണ് ട്രസ്ടീ ബോര്‍ഡിലെ പുതു മുഖങ്ങള്‍. വരും തലമുറയ്ക് പ്രയോജനപ്പെടും വിധം വളരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ ഒരു മഹത്തായ സംഘടന എന്ന നിലയില്‍ കാന്‍ജ് നു ബാധ്യത ഉണ്ടെന്നും അതിനു വേണ്ടി കമ്മിറ്റിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രസ്ടീ ബോര്‍ഡു് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു, വരും വര്‍ഷങ്ങളില്‍ അസ്സോസിയേഷന്‍ന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ പിന്തുണ അംഗങ്ങള്‍ നിയുക്ത പ്രസിഡന്റ് ജയ് കുളമ്പിലിനു വാഗ്ദാനം ചെയ്തു,
ജയപ്രകാശ് കുളമ്പില്‍ (പ്രസിഡന്റ്), സ്വപ്ന രാജേഷ് (സെക്രട്ടറി), അലക്‌സ് മാത്യു (ട്രഷറര്‍), റോയ് മാത്യു (വൈസ് പ്രസിഡന്റ്), ജയന്‍ എം ജോസഫ് (ജോയിന്റ് സെക്രട്ടറി), പ്രഭു കുമാര്‍ (ജോയിന്റ് ട്രഷറര്‍), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേര്‍സ് ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് പബ്ലിസിറ്റി അഫയേര്‍സ്), ഡോക്ടര്‍ രാജു കുന്നത്ത് (ചാരിറ്റി അഫയേര്‍സ്), അബ്ദുള്ള സൈദ്( സോഷ്യല്‍ ആന്‍ഡ് സോഷ്യല്‍ അഫയേര്‍സ്),ജെസ്സിക തോമസ് (യൂത്ത് അഫയേര്‍സ്) എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാര്‍ മുന്‍ പ്രസിഡന്റ് ജോ പണിക്കര്‍ എക്‌സ് ഒഫീഷ്യല്‍ ആയും ജോണ്‍ തോമസ് ഓഡിറ്റര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു, 
.
നിയുക്ത പ്രസിഡന്റ് ജയപ്രകാശ് കുളമ്പില്‍ ജനറല്‍ ബോഡിക്ക് നന്ദി പറയുകയും വരുംകാല പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.മഹത്തായ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) യുടെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ അതില്‍ അംഗമാകുവാനും ഓഗസ്റ്റ് 30 നു നടക്കുന്ന ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് ആഘോഷങ്ങള്‍ ഒരു വന്‍ വിജയമാക്കുവാനും കമ്മിറ്റി എല്ലാ മലയാളികളോടും അഭ്യര്‍ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www kanj .org

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്)  ട്രസ്ടീ ബോര്‍ഡില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യംകേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്)  ട്രസ്ടീ ബോര്‍ഡില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം
Join WhatsApp News
NJ malayali 2015-07-09 18:47:35
kanji  കഞ്ഞി  കുടിച്ചാല്‍ എനിക്ക് വയറു വേദനിക്കും .കഞ്ഞി യില്‍  ആണുങ്ങള്‍ തന്നെ ഭൂരിപക്ഷം . പെണുങ്ങളുടെ കാസ് അടിക്കാന്‍ നല്ല തന്ത്രം .
Ladies Voice 2015-07-09 17:13:03
Hallo, Kanji Association of New Jersey. You did the right thing. Elected and selected more ladies. We need reservation at least for one third. Congratulations...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക