Image

ചന്ദ്രപ്പന്‍ പ്രകോപിതനായതെന്തിനെന്ന്‌ അറിയില്ല: പിണറായി

Published on 08 January, 2012
ചന്ദ്രപ്പന്‍ പ്രകോപിതനായതെന്തിനെന്ന്‌ അറിയില്ല: പിണറായി
പാലക്കാട്‌: പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പ്രസ്‌താവയ്‌ക്കെതിരേ സി.കെ. ചന്ദ്രപ്പന്‍ പ്രകോപിതനാകേണ്ട കാര്യമില്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രപ്പനെ പ്രകോപിച്ചത്‌ എന്തെന്ന്‌ അറിയില്ല. കോടിയേരി നടത്തിയത്‌ പാമോലിന്‍ കേസില്‍ വിധിവന്നപ്പോഴുള്ള ആദ്യപ്രതികരണം മാത്രമാണ്‌. പിന്നീട്‌ കോടിയേരി തന്നെ അതു തിരുത്തുകയും ചെയ്‌തു. ചന്ദ്രപ്പന്‍ തലയ്‌ക്കു സുഖമില്ലാത്തയാളാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പാമോയില്‍ കേസില്‍ വിധി വന്നപ്പോള്‍ മുഖ്യമന്ത്രി വിജിലന്‍സ്‌ വകുപ്പ്‌ മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന്‌ കോടിയേരി പറഞ്ഞതാണ്‌ വിവാദത്തിന്‌ കാരണം. ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണമെന്ന ആവശ്യം എല്‍ഡിഎഫിന്റേതായിരുന്നു. ഇതാണ്‌ വി.എസ്‌. പറഞ്ഞത്‌. ഇക്കാര്യം പറഞ്ഞ തനിക്ക്‌ വട്ടാണെന്നാണ്‌ പിണറായി പറഞ്ഞതെന്നും ചന്ദ്രപ്പന്‍ പ്രസ്‌താവിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക