Image

വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക്‌ കൂടുതല്‍ തുക വകയിരുത്തും: ധനകാര്യമന്ത്രി

Published on 08 January, 2012
വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക്‌ കൂടുതല്‍ തുക വകയിരുത്തും: ധനകാര്യമന്ത്രി
ജയ്‌പൂര്‍: വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക്‌ ഇരട്ടി തുക വരുന്ന ബജറ്റില്‍ വകയിരുത്തുമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രസ്‌താവിച്ചു. വനിതാ സ്വാശ്രയ സംഘങ്ങളുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബാങ്ക്‌ വായ്‌പയടക്കമുള്ള എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്‌തു വരുകയാണ്‌. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപയാണ്‌ വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കായി വകയിരുത്തിയിരുന്നത്‌. ഇക്കൊല്ലം ഇത്‌ ഇരട്ടിയാക്കുമെന്നും പ്രണബ്‌ പറഞ്ഞു.

ജയ്‌പൂരില്‍ നടന്നവരുന്ന ഭാരതീയ പ്രവാസി ദിവസില്‍ `സമഗ്ര വളര്‍ച്ച: സാമ്പത്തിക ഉദാരവത്‌കരണത്തിന്‍െറ രണ്ടു പതിറ്റാണ്ടുകള്‍' എന്ന സെഷനില്‍ പ്രവാസി പ്രതിനിധികളുമായി നടന്ന സംവാദത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക