Image

അധ്യാപക നിയമനം: സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് വെള്ളാപ്പള്ളി

Published on 09 July, 2015
 അധ്യാപക നിയമനം: സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് കോളജുകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അനുമതി നല്‍കാമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പിന്നീടിറക്കിയ ഉത്തരവിലൂടെ സമുദായത്തെ വഞ്ചിച്ചെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുതിയ ഉത്തരവ് അനുസരിച്ച് അധ്യാപകരെ നിയമിക്കില്‌ളെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. കോളജുകളില്‍ 260 ഒഴിവുകളുണ്ട്. സ്ഥിര നിയമനത്തിന് അനുമതി നല്‍കാമെന്നായിരുന്നു ഉറപ്പ്. ഉത്തരവു പ്രകാരം 91 അധ്യാപകരെ മാത്രമേ നിയമിക്കാന്‍ സാധിക്കൂ. 31 ഗസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നും പറയുന്നു. ഗസ്റ്റ് നിയമനത്തിന് ആരുടെയും അനുമതി വേണ്ട. മറ്റു സമുദായങ്ങളിലെ കോളജുകളില്‍ അവര്‍ ആവശ്യപ്പെട്ട നിയമനമെല്ലാം നല്‍കിയ സര്‍ക്കാര്‍ ഈഴവ സമുദായത്തോടു വിവേചനപരമായാണ് പെരുമാറിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അധ്യാപക നിയമനത്തെകുറിച്ച് സംസാരിക്കാന്‍ ഇടതുപക്ഷത്തിനും യോഗ്യതയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു താനും യോഗം ഭാരവാഹികളും എ.കെ.ജി സെന്റര്‍ ഉള്‍പ്പെടെ പല സ്ഥലത്തും കയറിയിറങ്ങി. എന്നിട്ടും കുടിപള്ളിക്കൂടം പോലും അനുവദിച്ചില്ല. എല്‍.ഡി.എഫിയെ വിജയിപ്പിക്കാന്‍ യോഗം പ്രമേയം പാസാക്കിയതൊക്കെ അവര്‍ മറന്നു. അന്നും കോഴ തന്നെയായിരുന്നു പ്രശ്‌നം. കോഴ വാങ്ങാത്ത രാഷ്ട്രീയക്കാര്‍ ആരുമില്ല. പൂജാരി വാങ്ങുന്നത് ദക്ഷിണയും പൊലീസുകാരന്‍ വാങ്ങുന്നതു കൈക്കൂലിയുമാണെന്നു പറയുന്നതു പോലെ ഭേദം ഉണ്ടെന്നുമാത്രം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.


Join WhatsApp News
andrew 2015-07-09 13:30:26
Teachers  are the light of the world. In all educational institutions; teachers must be selected according to Merritt . The selection must be above race, religion, political influence, money and above any and every  handicap. Bad, ignorant , prejudiced teachers will destroy the future society. We are suffering from the aftermath of unqualified teachers in many schools and colleges. All schools and colleges must be freed from the influence and ownership of any organizations especially religious. It is one of the fundamental duty of the government  to provide education to its people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക