Image

പി.സി.വിഷ്ണുനാഥ് എംഎല്‍എയ്ക്ക് മര്‍ദനം; 15 പേര്‍ കസ്റ്റഡിയില്‍

Published on 08 January, 2012
പി.സി.വിഷ്ണുനാഥ് എംഎല്‍എയ്ക്ക് മര്‍ദനം; 15 പേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ചെങ്ങന്നൂര്‍ എംഎല്‍എയുമായ പി.സി വിഷ്ണുനാഥിന് നേരെ ആക്രമണം. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരിന് സമീപം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ വിഷ്ണുനാഥിനെ ഒരു സംഘം   മര്‍ദിക്കുകയായിരുന്നു.

വിഷ്ണുനാഥ് എത്തുന്നതിന് മുമ്പ് തന്നെ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. സമ്മേളനവേദിയും   കസേരകളും തകര്‍ത്തു. ആക്രമണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തക ഗീതയ്ക്കും പരുക്കേറ്റു.   വിഷ്ണുനാഥ് മാവേലിക്കരയിലെ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നാളെ പ്രതിഷേധദിനം ആചരിക്കും.

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും ആക്രമിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക