Image

തൃണമൂലുമായുള്ള സഖ്യത്തില്‍ വിള്ളലില്ല: കോണ്‍ഗ്രസ്

Published on 08 January, 2012
തൃണമൂലുമായുള്ള സഖ്യത്തില്‍ വിള്ളലില്ല: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ വിള്ളല്‍ ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര നിയമമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ.വേണമെങ്കില്‍ സഖ്യം വിടാമെന്ന മമതയുടെ വെല്ലുവിളി പ്രചാരവേല മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മമത ബാനര്‍ജിയ്ക്കുള്ള പ്രാദേശിക സമ്മര്‍ദങ്ങള്‍ മനസിലാക്കുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ദേശീയ താത്പര്യങ്ങള്‍ മമതയും മനസിലാക്കണമെന്നും മുന്നണി മര്യാദകള്‍ പാലിക്കണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു.

തൃണമൂല്‍ ബിജെപിയിലേക്ക് ചായുമെന്ന് ബിജെപി നേതാക്കള്‍ വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക