Image

അണ്ണാ ഹസാരെ ആശുപത്രി വിട്ടു

Published on 08 January, 2012
അണ്ണാ ഹസാരെ ആശുപത്രി വിട്ടു

 പുണെ: വൈറല്‍ പനിയെ തുടര്‍ന്ന് നെഞ്ചില്‍ അണുബാധയുണ്ടായതു മൂലം ചികിത്സയിലായിരുന്ന അണ്ണാ ഹസാരെ ആശുപത്രി വിട്ടു.അദ്ദേഹത്തിന് ഏകദേശം ഒരു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

നില മെച്ചപ്പെട്ടുവെങ്കിലും ചെറിയ തോതില്‍ ക്ഷീണം അനുഭവപ്പെടുന്നതായി ഹസാരെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, അഴിമതി വിരുദ്ധ സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചില്ല. പൂര്‍ണമായും സുഖപ്പെട്ട ശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി. ശക്തമായ ലോക്പാല്‍ ബില്ലിനായി സമരം തുടരുമെന്ന് ഹസാരെ ആവര്‍ത്തിച്ചു.ജന്മഗ്രാമമായ റാളെഗന്‍ സിദ്ധിയിലേക്ക് അദ്ദേഹം മടങ്ങി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ തുടങ്ങിയ ത്രിദിന നിരാഹാര സമരം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹം പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക