Image

ഡിഐജി പി. വിജയനെ ഫോമ ആദരിക്കുന്നു

വിനോദ്‌ കൊണ്‌ടൂര്‍ ഡേവിഡ്‌ Published on 10 July, 2015
ഡിഐജി പി. വിജയനെ ഫോമ ആദരിക്കുന്നു
തിരുവനന്തപുരം: ഓഗസ്റ്റ്‌ ഒന്നിനു തിരുവനന്തപുരം മസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ഫോമ കേരള കണ്‍വന്‍ഷനില്‍ ഡിഐജി പി. വിജയനെ ആദരിക്കുന്നു.

നാടിന്റെ സമഗ്ര നന്മയ്‌ക്കുവേണ്‌ടി വിജയന്‍ നടപ്പാക്കിയ സേവനങ്ങളെ മാനിച്ചാണ്‌ ആദരിക്കുന്നത്‌. വിദ്യാര്‍ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ (എസ്‌പിസി പദ്ധതി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്കു മടക്കികൊണ്‌ടുവരാന്‍ ലക്ഷ്യമിട്ടു രൂപം നല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒആര്‍സി) എന്നീ പദ്ധതികള്‍ നാടിന്റെ വിളക്കാകുകയായിരുന്നു.

വിജയന്‍ നടപ്പിലാക്കിയ സ്റ്റുഡന്റ്‌ പോലീസ്‌ പദ്ധതി മുമ്പ്‌ ദേശീയ തലത്തിലും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കോഴിക്കോട്‌ കമ്മീഷണറായിരിക്കെ 2012 ല്‍ ആണ്‌ `ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' എന്ന പദ്ധതിക്കു തുടക്കമിട്ടത്‌. പദ്ധതി വന്‍ വിജയമായതോടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ഈ വര്‍ഷം ഇന്ത്യയിലെ ജനപ്രിയ വ്യക്തിക്ക്‌ നല്‍കുന്ന സിഎന്‍എന്‍ ഐബിഎന്‍ പുരസ്‌കാരത്തിനും വിജയന്‍ അര്‍ഹനായിരുന്നു.

ഡോ. എം. ബീന ഐഎഎസ്‌ ആണ്‌ ഭാര്യ. രണ്‌ടു കുട്ടികളുണ്‌ട്‌.

വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009, ഡോ: ജേക്കബ്‌ തോമസ്‌ 718 406 2541, www.fomaa.com
ഡിഐജി പി. വിജയനെ ഫോമ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക