Image

മോഷണം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു

Published on 08 January, 2012
മോഷണം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു
കട്ടപ്പന: മത്സ്യം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച് അവശനാക്കിയ യുവാവ് മരിച്ചു. പുത്തന്‍പുരയ്ക്കല്‍ സജി എന്ന യുവാവാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചയോടെ മരിച്ചത്. 

ഇന്നലെ രാവിലെയാണ് സജിക്കു മര്‍ദനമേറ്റത്. മീന്‍കച്ചവടക്കാരനായ സജി കച്ചവടത്തിനായി പോകവേ മത്സ്യം വഴിയില്‍ കളഞ്ഞുകിട്ടുകയായിരുന്നു. മറ്റൊരു മീന്‍കച്ചവടക്കാരന്റെ പക്കല്‍ നിന്ന് വീണുപോയതായിരുന്നു ഇത്. തിരിച്ചേല്‍പിക്കാനായിട്ടാണ് മത്സ്യം എടുത്തതെന്ന് സജി വിശദീകരണം നല്‍കിയിട്ടും ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു.

ഹൃദ്രോഗിയാണ് സജി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക