Image

ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഷറഫ്

Published on 08 January, 2012
ലാദന്‍ പാക്കിസ്ഥാനിലുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഷറഫ്
ജറുസലം: യുഎസ് സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഒളിച്ചുതാമസിച്ചിരുന്നത് തനിക്ക് അറിയാമായിരുന്നു എന്ന പ്രചരണങ്ങള്‍ ശരിയല്ലെന്ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇക്കാര്യത്തില്‍ തനിക്ക് നൂറുശതമാനവും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി  ഒരു ഇസ്രയേലി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് നിരപരാധിത്വം വ്യക്തമാക്കിയത്.

ബിന്‍ ലാദന്‍ അഞ്ചുവര്‍ഷമായി പാക്കിസ്ഥാനിലുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ രണ്ടുവര്‍ഷം എന്റെ ഭരണകാലത്ത് ലാദന്‍ അവിടെയുണ്ടാവണം. എന്നാല്‍ ഇക്കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചു പറയാന്‍ കഴിയും-അദ്ദേഹം വിശദീകരിച്ചു. 

ലാദന്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞിരുന്നത് പാക്ക് ഭരണാധികാരികളുടെ ഒത്താശയോടെയാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ അവരുടെ ഭാഗത്ത് അശ്രദ്ധയുണ്ടായി എന്നു വേണം കരുതാനെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക