Image

അധിക തസ്തികകള്‍ റദ്ദാക്കാന്‍ ഉന്നതാധികാരസമിതി

Published on 08 January, 2012
അധിക തസ്തികകള്‍ റദ്ദാക്കാന്‍ ഉന്നതാധികാരസമിതി
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുംസര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുള്ള അധിക തസ്തികകള്‍ കണ്ടെത്താന്‍ സമിതി രൂപീകരിച്ചു. ധനവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉന്നതാധികാര സമിതി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം 

വിവിധ പദ്ധതികളും സര്‍ക്കാര്‍ പരിപാടികളും അനുസരിച്ചാണ് സര്‍ക്കാര്‍ വകുപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും തസ്തികകള്‍ നിലവിലുള്ളത്. എന്നാല്‍ ഇതില്‍ പല പദ്ധതികളും പൂര്‍ത്തിയായതോ കാലഹരണപ്പെട്ടതോ ആണ്. കംപ്യൂട്ടര്‍ വല്‍ക്കരണവും നടപടിക്രമങ്ങളിലെ പരിഷ്‌കാരങ്ങളും കാരണം പല തസ്തികകളും ഇനി ആവശ്യമില്ല. ഇവ റദ്ദാക്കുകയോ അല്ലെങ്കില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുകയോ വേണം. പുതിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തസ്തികകള്‍ ഉണ്ടാക്കുമ്പോള്‍ കാലഹരണപ്പെട്ടവ ഒഴിവാക്കേണ്ടത് ഭരണപരമായ അത്യാവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. 

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ്, തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍, വിവിധ സര്‍വ്വകലാശാലകള്‍, ഹൈക്കോടതി, പിഎസ്‌സി തുടങ്ങിയ സ്ഥാപനങ്ങള്‍ അങ്ങനെ എല്ലായിടത്തെയും അധിക തസ്തികള്‍ കണ്ടെത്തണം. മൂന്നുമാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് ധനവകുപ്പിന്റെ ഉത്തരവ്. ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറി അംഗവും ആയിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക