Image

കൊടുങ്കാറ്റ്: ന്യൂസീലന്‍ഡില്‍ എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു

Published on 08 January, 2012
കൊടുങ്കാറ്റ്: ന്യൂസീലന്‍ഡില്‍ എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് നാവിക ചരിത്രത്തിലെ ഏറ്റവും വലിയ മലിനീകരണ ദുരന്തത്തിനു കാരണമായ ചരക്കു കപ്പല്‍ കൊടുങ്കാറ്റില്‍ രണ്ടായി പിളര്‍ന്നു.  മൂന്നു മാസം മുന്‍പ് പവിഴപ്പുറ്റില്‍ ഇടിച്ച് ഉറച്ചുപോയ എണ്ണക്കപ്പല്‍ റെനെയാണ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. ഇതേതുടര്‍ന്ന്, കടലില്‍ എണ്ണപടരുന്നത് തടയാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. 

ഗ്രീസ് ഉടമസ്ഥതയിലുള്ള കപ്പലാണ് റെനെ. ടോറങ്കയില്‍ ഒക്‌ടോബര്‍ അഞ്ചിനാണ് എണ്ണക്കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചുനിന്നത്.നൂറുകണക്കിന് ടണ്‍ എണ്ണ കടലില്‍ പടര്‍ന്നതിനെ തുടര്‍ന്ന് 20,000 കടല്‍പ്പക്ഷികള്‍ ചത്തു. 1,100 ടണ്‍ എണ്ണ ഇതേതുടര്‍ന്ന് കപ്പലില്‍ നിന്ന് നീക്കിയിരുന്നു.385 ടണ്‍ എണ്ണ നീക്കാനായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കൊടുങ്കാറ്റിലും ശക്തമായ തിരമാലകളിലും പെട്ട്  കപ്പല്‍ പിളര്‍ന്നത്. കപ്പലിന്റെ പിന്‍ഭാഗമാണ് ഒടിഞ്ഞത്.കപ്പലിന്റെ അവശിഷ്ടങ്ങളും അവശേഷിക്കുന്ന കണ്ടെയ്‌നറുകളും കടലില്‍ താഴുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം, മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക