Image

ആണവ സേവനങ്ങള്‍ കയറ്റുമതിചെയ്യും: ഇറാന്‍

Published on 08 January, 2012
ആണവ സേവനങ്ങള്‍ കയറ്റുമതിചെയ്യും: ഇറാന്‍
ടെഹ്‌റാന്‍: പുറം രാജ്യങ്ങള്‍ക്കുവേണ്ടി ആണവ സാങ്കേതിക സേവനങ്ങള്‍ നല്‍കാന്‍ രാജ്യം സജ്ജമാണെന്ന് ഇറാന്റെ ആണവോര്‍ജ്ജ തലവന്‍ പ്രസ്താവിച്ചു. 

ആണവനിലയങ്ങള്‍ക്കാവശ്യമായ ഘനജലം (ഡ്യുട്ടീരിയം ഓക്‌സൈഡ്) വാണിജ്യാടിസ്ഥാനത്തില്‍ ഇറാനില്‍ നിര്‍മ്മിക്കാന്‍ തയ്യാറാണ്. മരുന്ന് നിര്‍മ്മാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്. 

ആണവ ഇന്ധനദണ്ഡ് നിര്‍മ്മിച്ച് വിജയകരമായി പരീക്ഷിച്ചതായി കഴിഞ്ഞ ആഴ്ച ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെഹ്‌റാനിലെ റിസര്‍ച്ച് റിയാക്ടറിലാണ് ഈ ഇന്ധനദണ്ഡ് ഉപയോഗിച്ചത്. ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്ന് നിര്‍മ്മാണത്തിനുള്ള റിയാക്ടറാണ് ഇത് എന്ന് ഇറാന്‍ അവകാശപ്പെടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക