Image

കിങ്ഫിഷറിന്റെ കിട്ടാക്കടം ബാങ്കുകളെ നഷ്ടത്തിലാക്കും

Published on 08 January, 2012
കിങ്ഫിഷറിന്റെ കിട്ടാക്കടം ബാങ്കുകളെ നഷ്ടത്തിലാക്കും

മുംബൈ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയത് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെയാവും ഇത് ഏറ്റവുമധികം ബാധിക്കുക. 2010 ഒക്ടോബര്‍ഡിസംബര്‍ െ്രെതമാസത്തില്‍ ഈ ബാങ്കുകളുടെ ലാഭത്തില്‍ 1,000 കോടി രൂപയുടെ കുറവുണ്ടാകും. ഇത് ചില ബാങ്കുകളെ നഷ്ടത്തിലേക്കു പോലും തള്ളിവിടുമെന്നാണ് കണക്കാക്കുന്നത്. 

തുടര്‍ച്ചയായി തിരിച്ചടവ് മുടങ്ങിയതോടെ, കിങ്ഫിഷറിന്റെ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇന്ത്യയും എസ്ബിഐയും. 

എസ്ബിഐയ്ക്ക് 1,457.78 കോടി രൂപ ലഭിക്കാനുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 710.33 കോടിയും ബാങ്ക് ഓഫ് ഇന്ത്യക്ക് 572.27 കോടിയും ലഭിക്കാനുണ്ട്. ഐഡിബിഐ ബാങ്ക് (727.63 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (537.51 കോടി രൂപ) എന്നിവയാണ് കിങ്ഫിഷറിന് വായ്പ നല്‍കിയതു മൂലം തിരിച്ചടി നേരിടുന്ന മറ്റു ബാങ്കുകള്‍. 

ഏതാണ്ട് 7,000 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് കിങ്ഫിഷറിന് നിലവിലുള്ളത്. നഷ്ടത്തെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ കമ്പനി നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇത് ഇനിയും പുനരാരംഭിച്ചിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക