Image

ഡോ. മാത്യു ഇല്ലിക്കല്‍ നിര്യാതനായി

ബി. അരവിന്ദാക്ഷന്‍ Published on 14 June, 2011
ഡോ. മാത്യു ഇല്ലിക്കല്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: സോയ്‌സെറ്റ്‌ -ലോംഗ്‌ഐലന്റിലെ ഡോ. മാത്യു ഇല്ലിക്കല്‍ ജൂണ്‍ 12-ന്‌ നിര്യാതനായി. കുട്ടനാട്‌, വേഴപ്രയില്‍ ഇല്ലിക്കല്‍ കുടുംബാംഗമാണ്‌ പരേതന്‍.

തേവര കോളജിലെ മുന്‍ പ്രൊഫസര്‍ കെ.ജെ. സിറിയക്കിന്റെ മകള്‍ ലില്ലിക്കുട്ടിയാണ്‌ ഭാര്യ. മക്കള്‍: മോഹന്‍, മായ, മനോജ്‌.

ജൂണ്‍ 14-ന്‌ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മുതല്‍ 5 വരേയും വൈകിട്ട്‌ 7 മുതല്‍ 9.30 വരേയും പൊതുദര്‍ശനം ഉണ്ടായിരിക്കും. ന്യൂഹൈഡ്‌ പാര്‍ക്കിലെ 125 ഹില്‍സൈഡ്‌ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന തോമസ്‌ ഡാല്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന്‌ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ജൂണ്‍ 15-ന്‌ ബുധനാഴ്‌ച രാവിലെ 9.45-ന്‌ ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ്‌ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തും.

പരേതനോടുള്ള ബഹുമാര്‍ത്ഥം നല്‍കാന്‍ ഉദ്ദേശിക്കുന്ന റീത്തുകളും പുഷ്‌പങ്ങളും ഒഴിവാക്കി പകരം `കരുണ' ചാരിറ്റിയെ സഹായിക്കാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചു.
ഡോ. മാത്യു ഇല്ലിക്കല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക