Image

മാധ്യമ പ്രവര്‍ത്തകന്‍ മയക്കുമരുന്നു മാഫിയയുടെ വെടിയേറ്റ്‌ മരിച്ചു

Published on 09 January, 2012
മാധ്യമ പ്രവര്‍ത്തകന്‍ മയക്കുമരുന്നു മാഫിയയുടെ വെടിയേറ്റ്‌ മരിച്ചു
മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ മാധ്യമ പ്രവര്‍ത്തകന്‍ മയക്കുമരുന്നു മാഫിയയുടെ വെടിയേറ്റ്‌ മരിച്ചു. മെക്‌സിക്കോയിലെ കേഡറേത്തയിലാണ്‌ സംഭവം. ഒരു പ്രാദേശിക പത്രത്തിന്റെ ലേഖകനായ റൗള്‍ ഗര്‍സ ക്വിരീനോയാണ്‌ കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്‌ചയാണ്‌ മാഫിയ മാധ്യമ പ്രവര്‍ത്തകന്റെ നേര്‍ക്ക്‌ അക്രമണം അഴിച്ചുവിട്ടത്‌. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആളുമാറിയാണ്‌ കൊലനടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക