Image

നീരജ്‌ മാധവിന്റെ `ജസ്റ്റ്‌ മാരീഡ്‌'?

Published on 14 July, 2015
നീരജ്‌ മാധവിന്റെ `ജസ്റ്റ്‌ മാരീഡ്‌'?
സാജന്‍ ജോണി സംവിധാനം ചെയ്യുന്ന `ജസ്റ്റ്‌ മാരീഡ്‌'?എന്ന റോമാന്റിക്‌ കോമഡി ചിത്രത്തില്‍ നീരജ്‌ മാധവ്‌ അഭിനയിക്കുന്നു. പേര്‌ സൂചിപ്പിക്കുന്നതു പോലെ തന്നെ നവദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മൂഹൂര്‍ത്തങ്ങളാണ്‌ നര്‍മത്തില്‍ ചാലിച്ച്‌ പറയുന്നത്‌. ശ്രീറാം രാമചന്ദ്രനും വിവിധ ശാന്തുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

സീമ ജി. നായര്‍, പൊന്നമ്മ ബാബു, ജോയ്‌ മാത്യു, സേതുലക്ഷ്‌മി, ജയകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. ബിഗ്‌ ഡ്രീംസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ ഡോ. ജ്യോതികുമാറും ബൈജു എസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.
നീരജ്‌ മാധവിന്റെ `ജസ്റ്റ്‌ മാരീഡ്‌'?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക