Image

യു.പിയില്‍ കോണ്‍ഗ്രസിന്റെ നാലാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി

Published on 09 January, 2012
യു.പിയില്‍ കോണ്‍ഗ്രസിന്റെ നാലാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി
ലഖ്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ നാലാമത്തെ പട്ടിക പുറത്തിറക്കി. 62 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഞായറാഴ്ച പുറത്തിറക്കിയ പട്ടികയിലുള്ളത്. ഇതോടെ 343 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന് 40 സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ആകെയുള്ള 403 മണ്ഡലങ്ങളില്‍ ഇനി 20 സ്ഥാനാര്‍ഥികളെ മാത്രമാണ് പാര്‍ട്ടി പ്രഖ്യാപിക്കാനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക