Image

പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു

ബഷീര്‍ അഹമ്മദ് Published on 14 July, 2015
പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
കോഴിക്കോട് : കേരളത്തിലെ പത്രസ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍ പരമായ അരക്ഷിതാവസ്ഥക്കും, അടിച്ചമര്‍ത്തലിനുമെതിരെ പത്ത് ദിവസമായ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തികൊണ്ടിരുന്ന 'നിലനില്‍പ്പ് സമരം' സമാപിച്ചു.

വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു പ്രകടനത്തിനുശേഷം പ്രസ് ക്ലബ്ബ് പരിസരത്ത് നടന്ന സമാപനസമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് മാതൃഭൂമി പോലുള്ള പത്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രേംനാഥ്, ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് കമാര്‍ വരദൂര്‍ തുടങ്ങി വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചടങ്ങിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്

പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിലനില്‍പ്പ് സമരം ബി.ജെ.പി. സംസ്താന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
പത്മനാഭന്‍ സംസാരിക്കുന്നു.
പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
കെ.പ്രേംനാഥ് സംസാരിക്കുന്നു.
പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
പ്രസ് ക്ലബ്ബിനു മുന്‍പില്‍ നടന്ന നിലനില്‍പ് സമരത്തില്‍ പങ്കെടുക്കുന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ മുന്‍നിരയില്‍
പത്രപ്രവര്‍ത്തകരുടെ നിലനില്‍പ് സമരം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക