Image

ഇനി മലയാളത്തിന്റെ മാനസി

ആശ എസ് പണിക്കര്‍ Published on 15 July, 2015
ഇനി മലയാളത്തിന്റെ മാനസി
അച്ഛാ ദിന്‍ സിനിമയ്ക്കായി സംവിധയകന്‍ മാര്‍ത്താണ്ഡന്‍ നായികയെ തേടുന്ന സമയം. ഒരുപാടു പേരെ കണ്ടെങ്കിലും ചിത്രത്തിലെ നായികയുമായി പൊരുത്തപ്പെടുന്നില്ല. ഒരിക്കല്‍ ഒരാളെ തീരുമാനിച്ച് ഓഡിഷന്‍ വരെ പൂര്‍ത്തിയാക്കിയെങ്കിലും അതും നടന്നില്ല. ഇങ്ങനെ ഒന്നും ശരിയാകാതെ ഇരുന്നപ്പോഴാണ് ഒരു ദിവസം ടി.വിയില്‍ ഐഡിയ ഇന്റര്‍നെറ്റിന്റെ ഐഐഎന്‍ ഹരിയാന പരസ്യം ശ്രദ്ധയില്‍പെടുന്നത്. പരസ്യത്തിലെ പെണ്‍കുട്ടിയെ കണ്ടതോടെ മനസില്‍ ലഡു പൊട്ടി. അങ്ങനെ മാനസി ശര്‍മ മലയാളത്തിലേക്ക് വന്നു. 

നേവിയില്‍ ഉദ്യോഗസ്ഥയാകണമെന്നായിരുന്നു മാനസിയുടെ ആഗ്രഹം. പക്ഷേ ഡല്‍ഹി ഐ.ബി.എമ്മില്‍ നിന്നും ജോലി ചെയ്തുകൊണ്ടിരിക്കേ അഭിനയ മോഹം തലയ്ക്കു പിടിച്ചു മാനസി മുംബൈയിലെത്തി. പിന്നീട് ഐഡിയ ഇന്റര്‍നെറ്റിന്റെ ഐഐഎന്‍ ഹരിയാന പരസ്യം ക്‌ളിക്കായതോടെ മാനസിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൈഫ് ഓകെ ടിവിയില്‍ സീരിയലും പഞ്ചാബി സിനിമയുമെല്ലാം ഉണ്ടായിരുന്നെങ്കിലും മാനസി ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോഴാണ്. അച്ഛാ ദിന്‍ എന്ന ചിത്രത്തിലൂടെ. 

പഞ്ചാബിയായ സുലക്ഷണ കാശ്മീരിയായ ദര്‍ബാരിലാല്‍ ശര്‍മയുടെയും മൂന്നു പെണ്‍മക്കളില്‍ മൂത്തവളായ മീനാക്ഷി ശര്‍മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ മാനസി എന്ന പേരിയോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ കൂട്ടുകാരോട് എന്നെ മാനസി എന്നു വിളിച്ചോളൂ എന്നു നിര്‍ബന്ധിക്കുമായിരുന്നു.  ജമ്മു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മാനസി എം.ബി.എ പൂര്‍ത്തിയാക്കിയത്. സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ഉണ്ട്.
 
 അഭിനയരംഗത്തേക്ക് എത്തിയപ്പോള്‍ മാനസി എന്ന പേരിനോടുളള തന്റെ മോഹം സാക്ഷാത്ക്കരിക്കുകയാണ്  ആദ്യം ചെയ്തത്. അങ്ങനെയാണ് മീനാക്ഷി ശര്‍മ മാനസി ശര്‍മയായത്. ഇപ്പോള്‍ പുതിയ ഭാഷയും പുതിയ ആളുകളെയുമെല്ലാം അത്ഭുതത്തോടും അതിലേറെ സന്തോഷത്തോടും കൂടി കാണുകയാണ് മാനസി. മമ്മൂട്ടിയോടൊപ്പം നായികയായി അരങ്ങേറ്റം കുറിക്കാനുളള അവസരം ലഭിച്ചതിലും ഏറെ സന്തോഷവതിയാണ് ഈ പെണ്‍കുട്ടി. 


ഇനി മലയാളത്തിന്റെ മാനസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക