Image

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറും കാര്‍ത്തിയും നായകന്‍മാര്‍

ആശ എസ് പണിക്കര്‍ Published on 15 July, 2015
മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറും കാര്‍ത്തിയും നായകന്‍മാര്‍
 ഓ.കെ കണ്‍മണിയിലൂടെ തമിഴകത്തിന്റെ കണ്‍മണിയായി മാറിയ ദുല്‍ഖറിന് വീണ്ടും മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായകനാകാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു. മറ്റൊരു താരത്തിനും കൈവരാത്ത ഭാഗ്യമാണ് ദുല്‍ഖറിനെ തേടിയെത്തിയിരിക്കുന്നത്. ഇതോടെ തമിഴില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാനുളള അവസരമാണ് ദുല്‍റിന് ലഭിച്ചിരിക്കുന്നത്. 

ഓ.കെ കണ്‍മണിയിലൂടെ തമിഴകത്ത് ദുല്‍ഖറിന് കിട്ടിയ വന്‍സ്വീകാര്യതയാണ് തന്റെ അടുത്ത ചിത്‌ര്തതിലും നായക വേഷം അവതരിപ്പിക്കാന്‍ ദുല്‍ഖറിനെ തന്നെ തിരഞ്ഞെടുക്കാന്‍ മണിരത്‌നത്തെ പ്രേരിപ്പിച്ചത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കാര്‍ത്തിയും മറ്റൊരു നായക വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിനായി രണ്ടു പേരുകളും മണിരത്‌നം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കോമാളി, ഉന്‍പാര്‍വൈക്കു മട്ടും എന്നീ പേരുകളാണ് ചിത്രത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. 

ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഛായാഗ്രഹണം പി.സി ശ്രീറാം. എഡിറ്റിംഗ് ആന്റിണി. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഐശ്വര്യ റായിയേയും ശ്രുതി ഹാസനേയും പേരുകള്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറും കാര്‍ത്തിയും നായകന്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക