Image

കോടനാട്ടെ ആനസവാരി: നസ്രിയ-രഞ്ജിനി ഹരിദാസ് എന്നിവര്‍ നിയമക്കുരുക്കില്‍

ആശ എസ് പണിക്കര്‍ Published on 17 July, 2015
     കോടനാട്ടെ ആനസവാരി:               നസ്രിയ-രഞ്ജിനി ഹരിദാസ് എന്നിവര്‍ നിയമക്കുരുക്കില്‍
സിനിമാ-സീരിയല്‍ താരങ്ങളുടെ ആനസവാരി വിവാദമാകുന്നു. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് കോടനാട്ട് നടത്തുന്ന ആനസവാരിയിലാണ് ഫഹദ് ഫാസില്‍, നസ്രിയ , രഞ്ജിനി ഹരിദാസ് എന്നിവര്‍ പങ്കെടുത്തതത്. 

ഇതു സംബന്ധിച്ച് ശിക്ഷണ നടപടികള്‍ സ്വീകരിക്കണെന്നാവശ്യപ്പെട്ട് തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനും പരാതി അയച്ചു. 2014 ഡിസംബര്‍ നാലിനു കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. 

വനംവകുപ്പിന്റെ കൈവശമുള്ള ആനകള്‍ക്കൊന്നും തന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിക്കുക എളുപ്പമല്ല. സംഭവത്തില്‍ കോടനാട് ഡി.എഫ്.ഒക്കും നടികള്‍ക്കുമെതിരേ നടപടിയെടുക്കണമെന്നു ഹെറിറ്റേജ് ആനിമല്‍ ടാക്‌സ് ഫോഴ്‌സ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നേരത്തേ ആനക്കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത നടന്‍ ഫഹദ് ഫാസിലിന്റെ നടപടിയും വിവാദമായിരുന്നു. 

     കോടനാട്ടെ ആനസവാരി:               നസ്രിയ-രഞ്ജിനി ഹരിദാസ് എന്നിവര്‍ നിയമക്കുരുക്കില്‍      കോടനാട്ടെ ആനസവാരി:               നസ്രിയ-രഞ്ജിനി ഹരിദാസ് എന്നിവര്‍ നിയമക്കുരുക്കില്‍      കോടനാട്ടെ ആനസവാരി:               നസ്രിയ-രഞ്ജിനി ഹരിദാസ് എന്നിവര്‍ നിയമക്കുരുക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക