Image

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ത്രികോണമത്സരമോ?

Published on 15 July, 2015
ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ത്രികോണമത്സരമോ?
ന്യൂജേഴ്‌സി: ഫോമയുടെ ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ ചില പേരുകള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞുവെങ്കിലും ശക്തനായ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി ഫോമയുടെ നേതൃനിരയിലേക്ക്‌ കടന്നുവരാന്‍ സാധ്യതയേറി. ഷിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറ, ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ്‌ ടി. ഉമ്മന്‍ എന്നിവര്‍ ബലാബലം പരീക്ഷിക്കുമ്പോള്‍, ഫോമയുടെ എക്കാലത്തേയും കരുത്തനായ മറ്റൊരു അംഗംകൂടി രംഗത്തുവരാന്‍ സാധ്യതകളുള്ളതായി ചില വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും സൂചന ലഭിച്ചു. ഫോമയുടെ രൂപീകരണം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇദ്ദേഹം മനസു തുറക്കാതെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നിശബ്‌ദമായി വീക്ഷിക്കുകയാണ്‌.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഫോമയുടെ അംഗ സംഘടനകളുമായി നിരന്തര സമ്പര്‍ക്കമുള്ള ഇദ്ദേഹം ആ സംഘടനകളുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധം മൂലമാണ്‌ നേത്രുത്വം  ഏറ്റെടുക്കാന്‍ അദ്ദേഹത്തെ ചിന്തിപ്പിക്കുന്നത്‌. അമേരിക്കയിലെ എല്ലാ പ്രവാസി ദേശീയ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഫോമയുടെ ഈ മുന്‍സാരഥി തന്റെ ബിസിനസ്‌ സാമ്ര്യാജ്യത്തില്‍ നിന്നും രണ്ടുവര്‍ഷത്തെ താത്‌കാലിക അവധിയെടുത്താണ്‌ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ തയാറെടുക്കുന്നത്‌.

ഏറ്റെടുത്ത സംരംഭങ്ങളെല്ലാം വളരെ മികവോടും ഉത്തരവാദിത്വത്തോടുംകൂടി നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെ കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. 2016-ല്‍ മയാമിയില്‍ നടക്കാന്‍ പോകുന്ന ഫോമയുടെ കണ്‍വന്‍ഷനില്‍ വെച്ച്‌ ബെന്നി വാച്ചാച്ചിറയും, തോമസ്‌ ടി. ഉമ്മനും നേരിട്ട്‌ ഏറ്റുമുട്ടുമ്പോള്‍, തിരശീലയ്‌ക്കുപിന്നില്‍ അദൃശ്യനായി നില്‍ക്കുന്ന ഈ മൂന്നാമന്‍ ഫോമയുടെ സാരഥ്യം പിടിച്ചടക്കുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌.

ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ അദ്ദേഹം തിരശീലയ്‌ക്കു മുന്നിലേക്ക്‌ വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ജോര്‍ജി ജിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക