Image

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 14 June, 2011
രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റും എംഎല്‍എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഉജ്ജ്വല സ്വീകരണം നല്‍കി.

മൗണ്ട്‌ പ്രൊസ്‌പെക്‌ടിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടത്തിയ സ്വീകരണ ചടങ്ങില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ സതീശന്‍ നായര്‍ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

പ്രസിഡന്റ്‌ സതീശന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ മാത്യൂസ്‌ ഏബ്രഹാം ഏവരേയും സ്വാഗതം ചെയ്‌തു. പ്രസിഡന്റിന്റെ അധ്യക്ഷ പ്രസംഗത്തില്‍ മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പിയെ പ്രത്യേകം അനുമോദിച്ചു. കൂടാതെ കേരള സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച്‌ അത്‌ നടപ്പാക്കിക്കൊണ്ട്‌ ശരിയായ ദിശയിലൂടെ മുന്നേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും വിസ, ഒ.സി.ഐ കാര്‍ഡ്‌ എന്നിവ കിട്ടുന്നതിന്‌ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു തന്റെ പ്രസംഗത്തില്‍ കെ.പി.സി.സി പ്രസിഡന്റിനോട്‌ അഭ്യര്‍ത്ഥിച്ചു.

കെ.പി.സി.സി പ്രസിഡന്റിന്റെ അധികാരം നല്ലരീതിയില്‍ വിനിയോഗിച്ചുകൊണ്ട്‌ വരുംകാലങ്ങളില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒരു ജനസേവന സര്‍ക്കാരായി മാറണമെന്ന്‌ എക്‌സിക്യുട്ടൂവ്‌ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ കെ.പി.സി.സി പ്രസിഡന്റിനോട്‌ അഭ്യര്‍ത്ഥിച്ചു.

മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പിക്ക്‌ അര്‍ഹമായ സ്ഥാനം കിട്ടുവാനും, യാത്രക്ലേശം പരിഹിക്കാന്‍ നേരിട്ടുള്ള വ്യോമയാന സംവിധാനം ഉണ്ടാക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും യു.ഡി.എഫ്‌ ചെയര്‍മാനുമായ സാല്‍ബി പോള്‍ ചേന്നോത്ത്‌ പറഞ്ഞു.

ഐ.എന്‍.ഒ.സി നാഷണല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം കേരള സര്‍ക്കാരിന്റെ കര്‍മ്മപരിപാടികളെ മുക്തകണ്‌ഠം പ്രശംസിച്ചു. ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ സെക്രട്ടറിയും മുന്‍ ആലപ്പുഴ ജില്ലാ ഡി.സി.സി ട്രഷററുമായിരുന്ന അന്നാമ്മ ഫിലിപ്പ്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിനുവേണ്ടി കേരളത്തില്‍ വഹിച്ച പങ്കിനെപ്പറ്റി അനുസ്‌മരിച്ചു. ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കര്‍മ്മപരിപാടികളെ സ്വാഗതം ചെയ്‌തു.

കൂടാതെ തദവസരത്തില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ബോര്‍ഡ്‌ മെമ്പര്‍ ലൂയി ചിക്കാഗോ, ബാബു മാത്യു (ട്രഷറര്‍), ഡൊമിനിക്‌ തെക്കേത്തല (സെക്രട്ടറി), ബിജു തോമസ്‌ (സെക്രട്ടറി), ഹെറാള്‍ഡ്‌ ഫിഗരേദോ (വൈസ്‌ പ്രസിഡന്റ്‌), ജോസി കുരിശിങ്കല്‍ (സെക്രട്ടറി), വില്യം ജോര്‍ജ്‌ (ജെയിന്റ്‌ ട്രഷറര്‍), വര്‍ഗീസ്‌ മാളിയേക്കല്‍ (ബോര്‍ഡ്‌ മെമ്പര്‍), ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫോമാ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍നായര്‍, ജോണ്‍ ടൈറ്റസ്‌, ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ മറിയാമ്മ പിള്ള, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റും ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മെമ്പറുമായ ടോമി അമ്പനാട്ട്‌, ഡോ. റോയി തോമസ്‌, സുനില്‍ ട്രൈസ്റ്റാര്‍ (ഐ.പി.ടി.വി), ജോയിച്ചന്‍ പുതുക്കുളം (ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌), ബിജു സഖറിയ (ഏഷ്യാനെറ്റ്‌ ഡയറക്‌ടര്‍) തുടങ്ങിയവരും സംസാരിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതാത്‌ വകുപ്പുമായി ബന്ധപ്പെട്ട്‌ എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും, സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ ശരിയായ ദിശയിലൂടെ നടപ്പാക്കുമെന്നും, പ്രവാസി പ്രതിനിധിയായ പോള്‍ പറമ്പിക്ക്‌ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും കെ.പി.സി.സി പ്രസിഡന്റ്‌ അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയില്‍ എം.സിയായിരുന്നു. സിനു ജോര്‍ജ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക