Image

അടിയന്താരവസ്‌ഥയുടെ സൂചനയോ ഇന്‍ഡ്യയില്‍? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 20 July, 2015
അടിയന്താരവസ്‌ഥയുടെ സൂചനയോ  ഇന്‍ഡ്യയില്‍? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഇന്‍ഡ്യയുടെ കറുത്ത അദ്ധ്യായമെന്തെന്ന്‌ ചോദിച്ചാല്‍ ഇന്‍ഡ്യന്‍ ജനത ഒന്നടങ്കം ഇ ന്നും പറയുന്ന ഒന്നാണ്‌ 1975 ല്‍ ആരംഭിച്ച രണ്ടു വര്‍ഷക്കാലത്തെ അടായന്തരാവസ്‌ഥ. ഇന്ന്‌ നാല്‍പതു വര്‍ഷം പിന്നിടുമ്പോഴും അതിനപ്പുറം മറ്റൊരു കറുത്ത അദ്ധ്യായം ഇന്‍ഡ്യന്‍ ജനതയ്‌ക്കോര്‍ക്കാനില്ല എന്നത്‌ അത്‌ എത്രമാത്രം ഇന്‍ഡ്യയെ കറുപ്പിച്ചൂ എന്നതിന്‌ ഉദാഹരണമാണ്‌. ഭരിക്കുന്ന സര്‍ക്കാരിന്റെ പാവയാണ്‌ ഇന്‍ഡ്യന്‍ രാഷ്‌ട്രപതി എന്ന്‌ ജനം പറയാന്‍ തുടങ്ങിയത്‌ അന്നു മുതല്‍ക്കായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ വെറും ഒരു സ്റ്റാമ്പ്‌ മാത്രമായി രാഷ്‌ട്രപതി പദവിയെ തരംതാഴ്‌ത്തിയതും അന്നാണ്‌. ഇന്ദിരാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടി ആയ അവരുടെ സെക്രട്ടറി ആര്‍.കെ. ധവാന്‍ 1975 ജൂണ്‍ 24 ന്‌ അര്‍ദ്ധ രാത്രിയില്‍ ഒരു പേപ്പര്‍ ഒപ്പിടാനായി അന്നത്തെ രാഷ്‌ ട്രപതി ഫക്രുതിന്‍ അലി അഹമ്മതിന്‌ കൊടുത്തപ്പോള്‍ ആ പേപ്പറില്‍ എന്താണ്‌ എഴുതിയിരുന്നത്‌ എന്നുപോലും നോക്കാതെ ഒപ്പിട്ടു കൊടുക്കുകയാണുണ്ടായ ത്‌.പിറ്റേന്ന്‌ രാവിലെ താന്‍ ഒപ്പിട്ടുകൊടുത്ത പേപ്പര്‍ അടിയന്തരാവസ്‌ഥ നടപ്പാക്കിക്കൊണ്ടുള്ള തീരമാനമായിരുന്നു എന്ന്‌ അദ്ദേഹം അറിഞ്ഞതെന്നാണ്‌ അതിനെ പരിഹസിച്ചവര്‍ പറ ഞ്ഞത്‌. എന്തായാലും അന്നു മു തലാണ്‌ ഇന്‍ഡ്യന്‍ രാഷ്‌ട്രപതിയെ ഇത്തരത്തില്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്‌. അത്രകണ്ട്‌ ആ പദവി അന്ന്‌ വിമര്‍ശിക്ക പ്പെട്ടു എന്നതാണ്‌ സത്യം.

അതു മാത്രമല്ല കേന്ദ്ര മന്ത്രിസഭാ അംഗങ്ങള്‍ പ്രധാന മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണെന്നും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെടാനാകാത്ത വ്യക്‌തിയാണെന്നും അടിയന്താരാവസ്‌ഥയില്‍ കൂടി വന്നൂ എന്നതാണ്‌ സത്യം. പ്രധാ നമന്ത്രിയെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ അവരുടെ അനുഭവം വളരെ ദയനീയമിയി തീരുന്ന അവസ്‌ഥയായിരുന്നു അടിയന്തരാവസ്‌ഥയുടെ നാളുകളില്‍. ഇങ്ങനെ അടിയന്തരാവസ്‌ഥയെ വിശേഷിപ്പിക്കാന്‍ അനേക കാര്യങ്ങള്‍ ഉണ്ട്‌. അടിമത്വത്തില്‍നി ന്നും അരാജകത്വത്തില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നും 1947ല്‍ ഇന്‍ഡ്യ മോചനം നേടിയെങ്കില്‍ 1975 ല്‍ ഇന്‍ഡ്യന്‍ ജനത വീണ്ടുമൊരിക്കല്‍ കൂടി അടിമത്വത്തേയും അരാജകത്വത്തേയും ഏകാധിപത്യത്തേയും നേരിടേണ്ടി വന്നു. അതില്‍ നിന്ന്‌ രക്ഷ നേടാന്‍ ഇന്‍ഡ്യന്‍ ജനത മറ്റൊരു സ്വാതന്ത്ര്യ സമരം തന്നെ നടത്തേണ്ടി വന്നു. 1947നു മുമ്പ്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്‌ എതിരേ ആയിരുന്നു ആ സമരം ചെയ്‌തതെങ്കില്‍ 1975ല്‍ ഇന്‍ഡ്യയിലെ വികലമായ രാഷ്‌ട്രീയ നേതൃത്വം നല്‍കുന്ന ഭരണ കൂടത്തിനെതിരേയായിരുന്നു. ഇന്‍ഡ്യന്‍ ജനതയ്‌ക്ക്‌ അവരുടെ പൗരാവകാശത്തിനുവേണ്ടി ജനാധിപത്യത്തിനുവേണ്ടി തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം നേതാക്കളോടു തന്നെ പൊരുതേണ്ട ഗതികേടി ലായി എന്നതാണ്‌ അ ടിയന്തരാ വസ്‌ഥയില്‍ സംഭവിച്ചത്‌. അങ്ങനെ അടിയന്തരാവസ്‌ഥ എല്ലാ അര്‍ഥത്തിലും കറുത്ത അധ്യായവും ജനദ്രോഹവു മായിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം.

അടിയന്തരാവസ്‌ഥ ഇന്‍ഡ്യയില്‍ എന്തുകൊണ്ട്‌ ഏര്‍പ്പെടുത്തി എന്ന ചോദ്യത്തിന്‌ പല ഉത്തരങ്ങളാണ്‌ നല്‍കാന്‍ കഴിയുക. ഇന്ദിരാഗാന്ധി ഉള്‍പ്പടെയുള്ള അന്നത്തെ ഭരണനേതൃത്വത്തിന്റെ പരാജയവും അധികാര ദുര്‍വിനിയോഗവുമായിരുന്നു അതില്‍ ഒന്നാമത്തേത്‌. 1971ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി ക്കൊണ്ട്‌ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ ഇന്‍ഡ്യയില്‍ അധികാരമേല്‍ക്കുകയുണ്ടായി. വൃദ്ധലോബിയെന്ന്‌ ഇന്ദിര കളിയാക്കിയ കോണ്‍ഗ്രസിലെ ഇന്ദിരാ വിരുദ്ധ ഗ്രൂപ്പിനുമേല്‍ ഇന്ദിര ആധിപത്യ മുറപ്പിച്ച തിരഞ്ഞെടുപ്പു വിജയമായിരുന്നു ആ വിജയം. അതോടെ ഇന്ദിരയും അവരുടെ അനു യായികളും കൂടുതല്‍ ശക്‌തി പ്രാപിച്ചു. ആ ശക്‌തി ജനങ്ങളുടെ അതീവ പിന്തുണയോടെ ന്നു കരുതി അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരുന്ന്‌ അഹ ങ്കരിച്ച അവര്‍ പിന്നീട്‌ കാട്ടിക്കൂട്ടിയത്‌ അധികാരദുര്‍വിനിയോഗവും അഴിമതിയുമായിരുന്നു. ഭരണത്തിന്റെ വീര്യം തലയ്‌ക്കു പിടിച്ച ഇന്ദിരയുടെ വിശ്വസ്‌ഥരായ കേന്ദ്രമന്ത്രിമാര്‍ ഭരണത്തെ കളിപ്പാട്ടമാക്കിയപ്പോള്‍ പാര്‍ട്ടിയിലെ അവരുടെ അടുത്ത അനുയായികള്‍ നിയമലംഘനങ്ങളും നിയമവാഴ്‌ചയും നടത്തുകയാണുണ്ടായത്‌. രാജ്യത്തിന്റെ വികസനങ്ങള്‍ വെറും വാക്കുക ളാകുകയും തോന്നിയ രീതിയില്‍ ഭരണം നടത്തുകയും ചെയ്‌തുകൊണ്ട്‌ അധികാരമുപയോഗിച്ച്‌ അഴിമതി നടത്തുകയും അക്രമങ്ങളും അതിരുവിട്ട പ്രവര്‍ത്തികളും ചെയ്‌ത്‌ ജനത്തെ നരകിപ്പിക്കുകയും ചെയ്‌ത ഇന്ദിരയുടെ വിശ്വസ്‌ഥരായ മന്ത്രിമാരും പാര്‍ട്ടിനേതാക്കളും ജനത്തിന്റെ എതിര്‍പ്പ്‌ വക വെച്ചില്ലാ എന്നതാണ്‌ സത്യം. കയറൂരി വിട്ടുകൊണ്ട്‌ ഇവര്‍ക്ക്‌ എല്ലാ രഹസ്യപിന്തുണയും ചെയ്‌തു കൊടുത്ത ഇന്ദിരയ്‌ക്കെതിരെ വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു.

ഇന്ദിരയും മകന്‍ സഞ്‌ജയും വിവാദ സ്വാമിയായ പറക്കും സ്വാമിയും ഉള്‍പെട്ട കു റച്ചാളുകള്‍ ഇന്ദിരയുടെ സഫ്‌ദര്‍ജംഗിലെ വസതിയിലിരുന്ന്‌ ഇന്‍ഡ്യയെ കശാപ്പു ശാലയാക്കിയപ്പോള്‍ അതിനെതിരെ ജനം ഇളകിമറിഞ്ഞു. അതു നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ തങ്ങള്‍ അധികാരത്തില്‍നിന്ന്‌ അകറ്റപ്പെടുകയും ഒരു പക്ഷേ അഴി ക്കുള്ളിലായി ജീവിതം അവസാനിക്കുമെന്നു ഭയപ്പെടുകയും ഉണ്ടായി. അതൊക്കെ ഒഴിവാക്കാന്‍ അവര്‍ കണ്ടെത്തി യ അതിക്രൂരവും അതിനിന്ദ്യവുമായ മാര്‍ഗമായിരുന്നു 1975ലെ അടിയന്തരാവസ്‌ഥ. അവകാശങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ട്‌ അധികാരം ആവോളം ആസ്വദിക്കാനുള്ള സ്വേഛാതിപതികളായ ഭരണകര്‍ത്താക്കളുടെ തന്ത്ര പരവും വികലവുമായ നടപടികളാണ്‌ അടിയന്തരാവസ്‌ഥ എന്ന ഓമന പേരിലറിയപ്പെട്ടത്‌.

എന്തും ഏതും ചെയ്യാനുള്ള അവസരമാണ്‌ അടിയന്തരാവസ്‌ഥയില്‍ കൂടി സംജാതമാവുന്നതെന്ന്‌ അടിയന്തരാവസ്‌ഥ നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളിലെ അനുഭവം വ്യക്‌തമാക്കുന്നു. അധികാരത്തോട്‌ ആര്‍ത്തി മൂത്ത ഭരണകര്‍ത്താക്കളുടെ അത്യാഗ്രഹത്തിന്റെ അവസാനത്തെ അടവാണ്‌ അടിയന്തരാവസ്‌ഥയെന്നത്‌ 1975ല്‍ ഇ ന്ദിര ഇന്‍ഡ്യയ്‌ക്ക്‌ പഠിപ്പിച്ചു കൊടുത്തു. ജനരോഷമിളകിയപ്പോള്‍ ജനകീയ കോടതികളില്‍ ജനങ്ങള്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പദവി രാജിവച്ച്‌ ഇന്ദിരയക്ക്‌ പുറത്തു പോകാമായിരുന്നു. എന്നാല്‍ അവര്‍ അതിനു പകരം ചെയ്‌തത്‌ ജനത്തെ അടിയന്തരാവസ്‌ഥ എന്ന വിലങ്ങിട്ട്‌ പൂട്ടി സുരക്ഷി തയാകാനാണ്‌ ശ്രമിച്ചത്‌.

അത്‌ ഇന്‍ഡ്യയെ കറു പ്പിച്ചൂ എന്നതാണ്‌ യാഥാര്‍ഥ്യം. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കറുപ്പ്‌ ഇന്‍ഡ്യയുടെ ചരിത്രത്താളുകളില്‍ ഇപ്പോഴും ഇരുളു പരത്തി കിടക്കുകയാണ്‌. അതു മായും മുമ്പ്‌ ഇന്‍ഡ്യ ഒീണ്ടും ഒരിടിയന്തരാവസ്‌ഥയിലേക്കു പോകുമെന്ന സൂചന ജനത്തെ ഭയ പ്പെടുത്തുന്നു. ആ ഒരു സൂചന നല്‍കിയത്‌ മറ്റാരുമല്ല, മുന്‍ ഇന്‍ഡ്യന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ സ്‌ഥാപക നേതാവുമായ എല്‍.കെ അദ്വാനിയാ ണെന്നത്‌ ആരും നിസാരമായി കാണുന്നില്ല. മോദിയുടെ നേതൃ ത്വത്തിലുള്ള ബിജെപി സര്‍ക്കാരായിരിക്കും ഇന്‍ഡ്യയില്‍ വീണ്ടും അടിയന്തരാവസ്‌ഥ നടത്തുന്നതെന്ന സൂചന പോലും അദ്വാനി നല്‍കിയെന്നാണ്‌ ഇ പ്പോള്‍ പറയപ്പെടുന്നത്‌.

1975ലെ അടിയന്തരാവസ്‌ഥയ്‌ക്കു തുല്ല്യമായ സാഹചര്യങ്ങള്‍ ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നു എന്നും ഭരണകര്‍ത്താക്കളുടെ അവികലമായ ഭരണരീതി ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഉണ്ടെന്നുമുള്ള എങ്ങും തൊടാതെയുള്ള അദ്വാനിയുടെ അഭി പ്രായ പ്രകടനം മോദിയിലേക്കു ചെന്നെത്തിനില്‍ക്കുകയാണ്‌. 1975ല്‍ അടിയന്തരാവസ്‌ഥ ഉണ്ടാകാന്‍ എന്താണ്‌ കാരണം എന്ന്‌ മറ്റാരേക്കാളും കൂടുതലായി അറിയാവുന്ന ആളാണ്‌ അന്ന്‌ അടിയന്തരാവസ്‌ഥ വിരുദ്ധ നീക്കത്തിന്‌ നേതൃത്വം നല്‍കിയവരില്‍ പ്ര മുഖനായിരുന്ന അദ്വാനി. അന്ന്‌ അദ്വാനിക്കൊപ്പം ഉണ്ടായിരുന്നത്‌ മജപി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, മൊറാര്‍ജി ദേശായി, ദേശ്‌മുഖ്‌, സുബ്രമണ്യ സ്വാമി, എബി വാജ്‌പേയി, ഹെഡ്‌ഗേ, എച്ച്‌ഡി ദേവഗൗഡ, ദന്താവദേ തുടങ്ങിയ വരായിരുന്നല്ലോ.

1975ല്‍ ഉണ്ടായ അടിയന്തരാവസ്‌ഥക്കു തുല്ല്യമായ സാഹചര്യമാണോ ഇന്‍ഡ്യയില്‍ വരാന്‍ പോകുന്നതെന്ന്‌ ചിന്തി ക്കേണ്ടതായിട്ടുണ്ട്‌. അന്ന്‌ അതിനു കാരണമായ കാര്യങ്ങള്‍ ഇന്ന്‌ മോദി സര്‍ക്കാരില്‍ ഉണ്ടാകുന്നോ എന്ന്‌ കണക്കാക്കേണ്ടി ഇ രിക്കുന്നു. ഭരണചക്രം നയിക്കു ന്ന മോദിയില്‍ ഒരു സ്വേഛാധിപ തിയുടെ മുഖം അദ്വാനി കാണു ന്ന തുകൊണ്ടാണോ, മന്ത്രിസഭാംഗങ്ങള്‍ അവര്‍ക്കിഷ്‌ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്നൂ എ ന്ന തോന്നലോ? ഭരണരംഗത്ത്‌ അഴിമതിയും കെടുകാര്യസ്‌ഥത യും ഉണ്ടാകുന്നുണ്ടോ എന്നു തുടങ്ങിയ പല കാര്യങ്ങളും അതില്‍ ഉണ്ടെന്നു സംശയിക്കേ ണ്ടി ഇരിക്കുന്നു. ഈ ഘടകങ്ങ ളെല്ലാം വന്നതുകൊണ്ടാണല്ലോ ഇന്ദിര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്‌. അത്‌ ഏറ്റവും കൂടുതല്‍ അറിയാവുന്ന അദ്വാനി ഇന്നത്‌ പ്രവചിക്കുന്നത്‌ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന തിന്‌ മറ്റൊരര്‍ഥമില്ല. കാര്‍മേഘം മൂടിക്കെട്ടുമ്പോള്‍ പഴയ കാലത്ത്‌ ആളുകള്‍ അത്‌ എത്രമാത്രം ശക്‌തിയോടെ പെയ്യുന്ന മഴയാണെന്നു പറഞ്ഞിരുന്നത്‌ അവരുടെ അനുഭവത്തിന്റെ വെളിച്ച ത്തിലായിരുന്നു എന്നു പറയുമ്പോലെ തന്നെയാണ്‌ ഇതിനേയും കാണേണ്ടത്‌.

പ്രധാനമന്ത്രി മോദി യും അദ്ദേഹത്തിന്റെ മന്ത്രിസ ഭാംഗങ്ങളുടെ ഇപ്പോഴത്തെ പോ ക്കും അദ്വാനിയുടെ സൂചന അ ടിവരയിടുന്നൂ എന്നുതന്നെ കരുതാം. അധികാരത്തില്‍ കയറി ആദ്യ നാളുകളില്‍ തന്നെ മോദിയും കൂട്ടരും ആരോപണങ്ങളില്‍ പെടുകയുണ്ടായി. ഭരണം നോക്കാനല്ല പ്രപഞ്ചം ചുറ്റാനുള്ള ആവേശമായിരുന്നു മോദിക്കെന്ന്‌ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട്‌ തെളിയിച്ചു.

അഴിമതിയാരോപണങ്ങളും വിവരംകെട്ട പ്രസ്‌ഥാവ നകളും മറ്റുമായി മന്ത്രിമാര്‍ ത ങ്ങളുടെ സ്‌ഥാനവും കസേരയും പൊതുജനമധ്യത്തില്‍ അവഹേ ളനമാക്കിയപ്പോള്‍ പാര്‍ട്ടി നേതാ ക്കള്‍ മതത്തിന്റെയും മതാനുഷ്‌ ടാനങ്ങളുടേ്‌യും പേരില്‍ സാധാ രണക്കാരായ ജനങ്ങളെ പീഡിപ്പിക്കുമ്പോള്‍ അതുകണ്ട്‌ വീണ വായിക്കാന്‍ നോക്കുകയാണ്‌ പ്ര ധാനമന്ത്രി മോദി ശ്രമിക്കുന്നതെന്നാണ്‌ വിമര്‍ശനം. ഇതിനേക്കാള്‍ കഷ്‌ടം മതഭ്രാന്തന്മാരായ മതനേതാക്കളോടൊപ്പം പാര്‍ട്ടിയിലെ മതതീവ്രവാദികള്‍ ജനങ്ങളെ പലതായി വേര്‍തിരിച്ചു കൊണ്ട്‌ മതവേര്‍തിരിവു നടത്തുമ്പോള്‍ അവയൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്‌ പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതത്രെ.

1975ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഇന്ദിരയുമായുള്ള അടുപ്പം മുത ലാക്കി തങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ പ്രവര്‍ത്തിക്കുകയും സഞ്‌ജയ്‌ ഗാന്ധിയുടെ പിന്‍ബലത്തില്‍ ഭാരതമൊട്ടാകെ അഴിഞ്ഞാടുകയും നിയമം കയ്യിലെടുത്തുകൊണ്ട്‌ അവരുടെ എതിരാളികളെ വകവരുത്തുകയുമുണ്ടായെങ്കില്‍ ആ സ്‌ഥാനത്ത്‌ മോദിയും ബിജെപിയുമാണെന്ന വ്യത്യാസമെ ഇപ്പോഴുള്ളൂ എന്നതാണ്‌ മറ്റൊരു സത്യം. അഡാനിയും അംബാനിയും തുടങ്ങിയ വന്‍ വ്യവസായികള്‍ക്ക്‌ ഭാരതം വില്‍ക്കുമോ എ ന്നതാണ്‌ ഇപ്പോള്‍ പലരും സംശയിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ഭരിക്കുന്നത്‌ മേദിയാണെ ങ്കിലും ഇവരുടെയൊക്കെ നിര്‍ദ്ദേശത്തിലാണത്രെ ഭരണം നടത്തുന്നത്‌.

ചുരുക്കത്തില്‍ 1975ല്‍ അടിയന്തരാവസ്‌ഥ ജനത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച പക്വതയും കാര്യപ്രാപ്‌തിയുമില്ലാത്ത,സ്വജനപക്ഷപാദംകാട്ടിയഭരണകര്‍ത്താക്കളാണ്‌.ഇപ്പോഴുള്ളതെന്ന്‌ ഇതൊക്കെ വ്യക്‌തമാക്കുന്നു. അദ്വാനിയുടെ വാക്കുകളും അതാണ്‌ വ്യക്‌തമാക്കുന്നത്‌. കാരണം അന്ന്‌ അതിനു ദൃക്‌സാക്ഷിയാ യിരുന്നു അദ്വാനി. അദ്ദേഹ ത്തിന്റെ പാര്‍ട്ടി തന്നെ ഭരിക്കുന്ന ഇപ്പോള്‍ ഉണ്ടായിക്കൂടായ്‌യില്ലെന്നത്‌ നിസാരമായി കാണാന്‍ കഴിയില്ല. അഗ്‌നി പര്‍വ്വതം പൊട്ടും മുമ്പ്‌ അതിനുള്ള സൂചന പ്രകൃതി കാട്ടിത്തരുന്നതു പോലെ.

ഇനി ഒരടിയന്തരാവസ്ഥ താങ്ങാനുള്ള കെല്‌പ്‌ ഭാരതത്തിനുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഒരവസ്‌ഥയുണ്ടായാല്‍ അത്‌ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ എത്രമാത്രം തകര്‍ക്കുമെന്നും കളങ്കപ്പെടുത്തുമെന്നും പറയാന്‍ വയ്യ. അന്ന്‌ ഒരുപിടി ശകതരായ നേതാക്കള്‍ എതിര്‍ക്കാ നുണ്ടായിരുന്നതുകൊണ്ട്‌ അതി ന്റെ ശക്‌തി കുറയാന്‍ കാരണ മായി. എന്നാല്‍ ഇന്നതിനുള്ള നേതാക്കന്മാര്‍ ഇന്‍ഡ്യയ്‌ക്കില്ലാത്തതു കാരണം ഇന്‍ഡ്യ സ്വേഛാതിപത്യ ഏകാതിപത്യ നാടായി മാറുമെന്ന്‌ ആണ്‌ വിമര്‍ശിക്കപ്പെടുന്നത്‌. അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന്‌ ആശിക്കാം, ആശ്വസിക്കാം. ലോകര്‍ക്കു മുന്നില്‍ ഇന്‍ഡ്യ അഭിമാന ത്തോടുകൂടി തല ഉയര്‍ത്തി പറയുന്ന ഒരു മഹത്തായ കാര്യമുണ്ട്‌. ഇന്‍ഡ്യയുടേത്‌ കെട്ടുറപ്പുള്ള ജനാധിപത്യ സംവിധാനമാണെന്നത്‌. അതിനെതിരു നില്‍ക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്തി ജനം ശക്‌തി ഒറ്റക്കെട്ടായി തെളിയിക്കണം.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (blessonhouston@gmail.com)
അടിയന്താരവസ്‌ഥയുടെ സൂചനയോ  ഇന്‍ഡ്യയില്‍? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Benoy 2015-07-20 18:12:27
L.K Advani\\\'s speculations are mere conspiracy theories. All his life, he played party to the antices of liberals, trying to pamper minorites in the stupidest of ways. For example, his statements about Mohammed Ali Jinnah was such an embarrassment to India and its past and present leaders. Advani is part of elitist Lutyens\\\' Delhi community along with the rest of individuals riding high-horses like Congress and BJP leaderships. In short, Advani, unlike Modi is from silver spoon-fed, high cast society. His English-speaking capability and liberal way of thinking made him the darling of media. He played the game for decades and this game has now cost him his coveted post to his protege, Modi. So, in a nutshell, Advani will try every trick in the book to tarnish Modi. My forecast, Mr. Blessen, is that Modi will rule India for at least, 10 years and the country will beat China in growth rate.
anti-BJP 2015-07-20 18:50:14
Actually Advani was the leader whose work resulted in the growth of BJP. Modi and and BJP are indebted to him for their success. It is shameful to belittle such leaders.
Modi may rule India ofr ten or 15 years. But India will beat China economically. dont daydream. why should we compare with China? we need to provide bread to our people. That itslef is a great thing
Benoy Chethicot 2015-07-22 12:53:23
anti-BJP, let me clarify what I wrote. I never said that India is going to beat China. What I said was that the GDP growth rate of India is going to overtake China. And that has already happened. If you look at information provided by the World Bank, you will see that China's growth rate for the year 2015 is 7.1%, while India's is 7.5%. Why I have a positive openion about Mr. Modi's administration is because, in 2013 India's GDP growth rate was a mere 6.9% while China's was 7.9%. Mr. Modi in less than 2 years made tremendous improvements to Indian economy. So, it is not daydreaming. It is a fact. Even though you are not a fan of BJP, you have to accept the truth.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക