Image

ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണ നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മാര്‍ ആലഞ്ചേരി

Published on 21 July, 2015
ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണ നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മാര്‍ ആലഞ്ചേരി
കൊച്ചി: ജീവന്റെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണ നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആവശ്യപ്പെട്ടു. മനുഷ്യജീവനു വില കല്‍പിക്കാത്ത നിയമനിര്‍മാണ നടപടികള്‍ക്കു സര്‍ക്കാരുകളും ജനപ്രതിനിധികളും കൂട്ടുനില്‍ക്കരുത്‌. കേന്ദ്രം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഗര്‍ഭഛിദ്ര നിയമ പരിഷ്‌കരണ നടപടികളില്‍ പൊതുസമൂഹത്തിനുള്ള ആശങ്ക അധികൃതര്‍ തിരിച്ചറിയണമെന്നും മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

രൂപപ്പെടുന്ന സമയം മുതല്‍ ജീവന്‍ സംരക്ഷിക്കപ്പെടാനുള്ള സംവിധാനങ്ങളെക്കുറിച്ചാണു നാം ചിന്തിക്കേണ്ടത്‌. ജീവന്‍ നശിപ്പിക്കാനല്ല, നിലനിര്‍ത്താനാണ്‌ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ ഉപയോഗിക്കേണ്ടത്‌. ഭ്രൂണഹത്യ ഏതു സാഹചര്യത്തിലായാലും തെറ്റാണ്‌. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള കാലാവധി സംബന്ധിച്ചു നിലവിലുള്ള ചട്ടം ലഘൂകരിക്കുന്നത്‌ ആ തിന്മ വര്‍ധിക്കുന്നതിന്‌ ഇടയാക്കും. ഗര്‍ഭഛിദ്രത്തിന്‌ 20 ആഴ്‌ചയെന്ന കാലാവധി പ്രത്യേക സാഹചര്യത്തില്‍ 24 ആഴ്‌ചയിലേക്കു നീട്ടാനുള്ള നീക്കം എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
JOHNY KUTTY 2015-07-22 08:59:29
ഇയിടെ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം നിയോഗിച്ച ഒരു സമിതിയുടെ ഒട്ടേറെ ശുപാർശ കളിൽ ഒരെണ്ണം മാത്രം ആണ് ഭ്രൂണ ഹത്യയെ കുറിച്ചുള്ളത്. ആണ്കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സാക്കുക, തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനം അവസ്സാനിപ്പിക്കുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ അടങ്ങുന്ന ആ റിപ്പോർട്ടിൽ ഈ ഒരണ്ണം മാത്രം എതിര്ക്കപ്പെടുക എന്നത് മറ്റെല്ലാം അംഗീകരിക്കുന്നു എന്നാണോ. കല്യാണ പ്രായം കുറക്കാൻ എല്ലാ മത പുരോഹിതര്കും ഒറ്റകെട്ടു ആണ്. കുടുംബം എന്നത് ഒരു സന്തനോല്പാദനത്തിനുള്ള എര്പാട് ആണ് എന്നാണല്ലോ ഇക്കൂട്ടരുടെ വാദം. വിശ്വാസികളുടെ എണ്ണം കൂടിയാൽ അല്ലെ അവരുടെ തൊഴിൽ നിലനില്ക്ക ഉള്ളൂ. അല്ലാതെ ഒരു 18 വയസ്സുകാരൻ കല്യാണം കഴിച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇവര്ക്കൊന്നും കാണാൻ പറ്റാത്തത് എന്തെ
വിദ്യാധരൻ 2015-07-22 10:16:34
വടെക്കെ ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികളുടെ ജനനം ശാപം ആയിട്ടാണ് കാണുന്നത് അതിന്റെ ഫലമായി പല പെണ്‍കുട്ടികളും വീട്ടുകാരാൽ കുല ചെയ്യപ്പെട്ടിട്ടും അത് തടയാൻ ഭാരതത്തിലെ നിയമ നിർമ്മാക്കൾക്കോ ജീവന്റെ കാവല്ക്കാരെന്നു അവകാശപ്പെടുന്ന മത നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിയുന്നില്ല.  ഏറ്റവും എളുപ്പം ചെയ്യാവുന്നത് ഭ്രൂണത്തിൽ രൂപം കൊണ്ട്കൊണ്ടിരിക്കുന്ന മനുഷ്യനെ കുറിച്ച് പറയുന്നതല്ലേ. ഇതൊക്കെ മനസിലാക്കിയായിരിക്കും യേശു പണ്ട് ചോതിച്ചത് , എന്താണ് എളുപ്പം ; നീ പാപം ചെയ്യെരുതെന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്ന് പറയുന്നതോ?  മാർ ആലെഞ്ചേരിക്ക് ഒരു പക്ഷേ ഭ്രൂണ ഹത്യേ എതിർക്കുന്നതായിരിക്കും എളുപ്പം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക