Image

ഫാ. ഫിലിക്‌സ് യോഹന്നാന്‍ ഡോക്ടറേറ്റ് നേടി

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 21 July, 2015
ഫാ. ഫിലിക്‌സ് യോഹന്നാന്‍ ഡോക്ടറേറ്റ് നേടി
വത്തിക്കാന്‍സിറ്റി: റോമിലെ ആന്‌ജെലിക്കും യൂണിവേയ്‌സിറ്റിയില്‍ നിന്നും പഴയ നിയമത്തില്‍ ഫാ. ഫിലിക്‌സ് യോഹന്നാന്‍ ഡോക്ടറേറ്റ് നേടി.

ചെങ്ങന്നൂര്‍ തട്ടാശേരില്‍ പി. ജി. യോഹന്നന്റെയും മറിയാമ്മ യോഹന്നന്റെയും മകനാണ്. തോനയ്ക്കാട് തട്ടാശേരില്‍ ദിവ്യ ശ്രീ യാക്കോബ് മല്പ്പാന്‍ കത്തനാരുടെ സഹോദര പൗത്രനും ചെങ്ങന്നൂര്‍ ബഥേല്‍ മാര്‍ ഗ്രീഗോറിയോസ് ഇടവകാംഗവുമായ ഫാ. ഫിലിക്‌സ് യോഹന്നാന്‍.

റോമില്‍ പഠിച്ചിരുന്നകാലത്ത് കൊളോണ്‍ ബോണ്‍, ബിലെഫെല്‍ഡ്, ഹൈഡല്‍ബര്‍ഗ് എന്നീ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു ഈ യുവവൈദികന്‍. 


ഫാ. ഫിലിക്‌സ് യോഹന്നാന്‍ ഡോക്ടറേറ്റ് നേടി
Fr. Filx Yohannan
Join WhatsApp News
Joy John 2015-07-22 09:07:05
Hearty Congratulation on your Success in the Examination!
Congratulation Rev: Fr. Filx Yohannan
ജോണി കുട്ടി 2015-07-22 10:36:08
പഴയ നിയമത്തിൽ DOCTORATE, ചിരി വരുന്നു. സത്യവേദ പുസ്തകം എന്നാണ് അതിന്റെ പുറം ചട്ടയിൽ കൊത്തിവച്ചിരിക്കുന്നത്. ഉള്ളതോ മുഴുവൻ ഒരിക്കലും സത്യം ആവാൻ ഇടയില്ലാത്ത കാര്യഗളും. ഇയിടെ ആയി ഈ സാദനം ഞാൻ വായിക്കാറില്ല. അതിൽ ദൈവം എന്നൊരു കഥാപാത്രം (വിശ്വാസികൾ ക്ഷമിക്കുക) ഉണ്ട്. ഒരു ദൈവത്തിനു ഇതുപോലെ ക്രൂരൻ ആവാൻ എങ്ങിനെ സാധിക്കുന്നു. അങ്ങിനെ ഉള്ള ഒരു ശക്തിയെ ദൈവം എന്ന് വിളിക്കാമോ. വളരെ ചുരുക്കം സ്ഥലത്ത് മാത്രമേ ഒരു ദൈവത്തിന്റെ എന്ന് നാം പ്രതീക്ഷിക്കുന്ന സ്വഭാവം കാണാൻ സാദിക്കുകയുളൂ. കൊല്ലുക കൊല്ലിക്കുക അതാണ് മൂപ്പരുടെ ഒരു വിനോദം. അതല്ലാം വിശദമായി എഴുതാൻ നൂറു കണക്കിന് പേജുകൾ വേണം. ഈ നൂറ്റാണ്ടിലും ഇതെല്ലാം വിശ്വസിച്ചു ഡിഗ്രിയും DOCTORATE ഉം എടുക്കുന്നതിൽ ആണ് മനുഷ്യൻ എത്രത്തോളം ബുദ്ധി ശൂന്യൻ ആണ് എന്ന് തോന്നി പോകുന്നത്. ഇതെഴുതിയത് കൊണ്ട് ഞാൻ RSS BJP ആണ് എന്ന് ചില കമന്റ് എഴുത്ത്കാര് കരുതേണ്ട, അത്യാവശ്യം സണ്‍‌ഡേ സ്കൂൾ (ഞങ്ങളുടെ സഭയിൽ 4 ക്ലാസ് പാസ് ആവണം പെണ്ണ് കെട്ടാൻ എന്ന് ഒരു അലിഹിത നിയമം ഉണ്ടായിരുന്നു) എല്ലാം പഠിച്ചു പഴയ നിയമം പല ആവർത്തി വായിച്ചതിന്റെ വെളിച്ചത്തിൽ ആണ് ഇത്രയും കുറിക്കേണ്ടി വന്നത്
നാരദർ 2015-07-22 13:19:32
അന്തപ്പനും അന്ത്രയോസിനും പണികൊടുക്കാൻ പിന്നേം പിന്നേം ഇറങ്ങി വരുന്നുണ്ട് ഒരോരത്തരു !
ഒരു വായനകാരന്‍ 2015-07-22 14:53:46
ജോണികുട്ടി  പറയുന്നത്  വളരെ ശരി. പഷേ നാരദന്‍  മിനകെട്ടാലും അന്തപ്പന്നും അന്ദ്രുവും ചുമ്മാ ഇളകില്ല .
ഉണക്ക മീന്‍ പൊതിയാന്‍ പോലും വേദ പുസ്തകം കൊള്ളില്ല എന്നാണ്  അന്ട്രു " സത്യ വേദ പുസ്തകം : സത്യവും മിഥ്യയും" Vol 3 of bible for the new millennium എന്ന പുസ്തകത്തില്‍ എഴുതിയത് . പിന്നെ ഇതിന്‍റെ കമന്റു  പറയേണ്ടല്ലോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക