Image

സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനു കാരണംകാണിക്കല്‍ നോട്ടീസ്

Published on 22 July, 2015
സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനു കാരണംകാണിക്കല്‍ നോട്ടീസ്

 തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയാണ് നോട്ടീസുനല്‍കാന്‍ നിര്‍ദേശം നല്‍കിയത്. പൊതുപരിപാടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കാതിരുന്ന സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ ആദ്യമായാണ് ഇത്തരത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗിന് അനുകൂലമായിരുന്നു. സംഭവത്തില്‍ ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നായിരുന്നു സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ നടപടിവേണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നടപടി ഉണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു.

തൃശൂര്‍ പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുന്ന ഋഷിരാജ് സിംഗ് ആദരിക്കാതിരുന്നതാണ് വിവാദമായത്. മന്ത്രി വേദിയിലേക്കു വന്നപ്പോള്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഋഷിരാജ് സിംഗ് എഴുന്നേറ്റ് സല്യൂട്ട് ചെയ്തില്ല. എന്നാല്‍ വേദിയിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ സല്യൂട്ട് ചെയ്തു. ഋഷിരാജ് സിംഗിന്റെ ഈ നടപടി വിവാദമാകുകയും ചെയ്തു. 

Join WhatsApp News
പോലീസ് 2015-07-22 16:25:19
സിംഗ്  യുനിഫോറത്തില്‍ ആയിരുന്നു. നാട്ടു നടപ്പിന്‍ പ്രകാരം എങ്കിലും എഴുനേറ്റു സല്യൂട്ട് ചെയണം ആയിരുന്നു . ഏതോ രാജാ ക്ടുംബതില്‍ നിന്നും വന്നതിന്‍റെ  ഹുങ്ക്  അല്ലെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക