Image

കളമശേരി ഭൂമി തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് ക്‌ളീന്‍ ചിറ്റ്

Published on 22 July, 2015
കളമശേരി ഭൂമി തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് ക്‌ളീന്‍ ചിറ്റ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് ക്‌ളീന്‍ ചിറ്റ് നല്‍കി കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരടക്കം ആറുപേരെ പ്രതികളാക്കിയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജയിംസ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി. കലാം പാഷ മുമ്പാകെ കുറ്റപത്രം നല്‍കിയത്.

സലിമിന്റെ സഹോദരീഭര്‍ത്താവ് കെ.എച്ച്. അബ്ദുല്‍ മജീദാണ് ഒന്നാം പ്രതി. ഇയാളുടെ സഹോദരന്‍ അബ്ദുല്‍ സലാം രണ്ടാം പ്രതിയാണ്. തൃക്കാക്കര നോര്‍ത് വില്‌ളേജ് ഓഫിസിലെ സ്‌പെഷല്‍ വില്‌ളേജ് ഓഫിസറായിരുന്ന ചേര്‍ത്തല പൂച്ചാക്കല്‍ പുത്തന്‍പുരയില്‍ ഇ. മുറാദ്, തൃക്കാക്കര നോര്‍ത് വില്‌ളേജ് ഓഫിസറായിരുന്ന ചങ്ങമ്പുഴ നഗര്‍ മന്നത്തുപാടം കിഴക്കേവീട്ടില്‍ കെ.എസ്. സാബു, എറണാകുളം കലക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ വിഭാഗം യു.ഡി ക്‌ളര്‍ക്ക് മുളന്തുരുത്തി എടപ്പങ്ങാട്ടില്‍ വീട്ടില്‍ ഇ.സി. ഗീവര്‍ഗീസ്, കണയന്നൂര്‍ താലൂക്ക് ഓഫിസിലെ അഡീഷനല്‍ തഹസില്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം വിഷ്ണു ഹൗസില്‍ കൃഷ്ണകുമാരി എന്നിവരാണ് മൂന്നുമുതല്‍ ആറുവരെ പ്രതിസ്ഥാനത്തുള്ളത്.

ഒന്നും രണ്ടും പ്രതികളായ അബ്ദുല്‍ മജീദും അബ്ദുല്‍ സലാമും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ചാണ് ഇടപ്പള്ളി പത്തടിപ്പാലം ബി.എം. റോഡിലെ എന്‍. ശരീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന 116 സെന്റ് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. നേരത്തേ 9365,9366,9367 എന്നീ തണ്ടപ്പേരിലായിരുന്ന ഭൂമി റീ സര്‍വേക്ക് ശേഷം 8826, 8597 എന്നീ തണ്ടപ്പേരിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഷരീഫ ഈ തണ്ടപ്പേരില്‍ കരമടച്ചുവരുകയായിരുന്നു. ഇതിനിടെ, ഒന്നും രണ്ടും പ്രതികളുടെ നിര്‍ദേശപ്രകാരം പഴയ രേഖകള്‍ നശിപ്പിച്ച വില്‌ളേജ് ഓഫിസ് അധികൃതര്‍ വസ്തു മണി എന്നയാളുടെ പേരിലാക്കി തണ്ടപ്പേര്‍ നല്‍കുകയായിരുന്നുവെന്നാണ് കണ്ടത്തെിയത്.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 120 (ബി) പ്രകാരം ഗൂഢാലോചന, 167 ( ഉപദ്രവമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍), 420 (വഞ്ചന), അഴിമതി നിരോധ നിയമത്തിലെ 7, 12, 13 വകുപ്പുകള്‍ പ്രകാരം കൈക്കൂലി വാങ്ങുക, ഇതിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ സംശയ നിഴലില്‍ നിര്‍ത്തിയിരുന്ന സലിംരാജിനെതിരെ ഒരു തരത്തിലുള്ള തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒഴിവാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സി.ബി.ഐ സംശയിച്ചിരുന്ന മുന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ടി.ഒ. സൂരജിനെയും ഒഴിവാക്കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ സൂരജ് അറിഞ്ഞുകൊണ്ട് കുറ്റകൃത്യം നടത്തിയിട്ടില്‌ളെന്ന് തെളിഞ്ഞതോടെയാണ് ഇദ്ദേഹത്തെയും ഒഴിവാക്കിയത്.

http://www.madhyamam.com/news/362924/150722
Join WhatsApp News
jep 2015-07-22 15:46:11

കേരളം, മാവേലി നാട് ,ദൈവത്തിന്റെ നാട് ,കൂടാതെ  ഇപ്പം മുഖ്യരാജാവ്‌  ഉമ്മൻ ചാണ്ടി ഭരിക്കുന്ന പുണ്ണ്യവന്മ്മാരുടെ  രാജ്യം എന്ന വിശേഷണം കൂടി ചേര്ക്കാം .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക