Image

ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ശശി തരൂര്‍

Published on 22 July, 2015
ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ശശി തരൂര്‍

ലണ്ടന്‍: 200 വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ശശി തരൂര്‍ എം.പി. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഈയിടെ നടന്ന സംവാദത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലത്തെിയ സമയത്ത് ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു.

രണ്ട് നൂറ്റാണ്ടിനുശേഷം ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ അത് വെറും നാലുശതമാനമായി. ബ്രിട്ടന്‍െറ നേട്ടത്തിനുവേണ്ടി ഇന്ത്യയെ ഭരിച്ചുമുടിച്ചതാണ് കാരണം. 200 വര്‍ഷത്തെ കോളനിഭരണത്തിനിടെ ബ്രിട്ടന്‍ നേടിയ ഉയര്‍ച്ച ഇന്ത്യയെ കൊള്ളയടിച്ചുണ്ടാക്കിയതാണ്. അതുകൊണ്ട് മുന്‍ കോളനികള്‍ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് 15 മിനിറ്റ് നീണ്ട തന്‍െറ പ്രസംഗത്തില്‍ തരൂര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്‍ ഇന്ത്യയോട് ധാര്‍മികമായി കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമാണ്.

ശശി തരൂരിന്‍െറ പ്രസ്താവന ചരിത്ര, സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും ഓണ്‍ലൈനിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിലര്‍ തരൂരിന്‍െറ അഭിപ്രായത്തെ പിന്താങ്ങിയപ്പോള്‍, ബ്രിട്ടീഷ് ഭരണത്തില്‍ ഇന്ത്യക്കും നേട്ടമുണ്ടായിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തരൂരിന്‍െറ പ്രസംഗത്തിന്‍െറ വിഡിയോ കഴിഞ്ഞയാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്തശേഷം അഞ്ചുലക്ഷം പേരാണ് കണ്ടത്. യുവാക്കള്‍ തരൂരിന്‍െറ വാദത്തിന് ഉറച്ച പിന്തുണയാണ് നല്‍കുന്നത്. ‘കോളനിഭരണത്തിനെക്കുറിച്ച് നിരവധി സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്’ എന്നായിരുന്നു ഒരു കമന്‍റ്. ‘ബ്രിട്ടീഷുകാര്‍ നമ്മെ കൊള്ളയടിക്കുകയും മതിയായ സമയത്ത് സ്ഥലംവിടുകയുമായിരുന്നു’വെന്ന് മറ്റൊരു കമന്‍റ്.

Join WhatsApp News
observer 2015-07-22 16:34:09
India has to get out of Common wealth and file a law suit in World court against British.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക