Image

`മലയാളി ആയിരിക്കുന്ന അവസ്ഥ' സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല, സക്കറിയ പങ്കെടുക്കും

Published on 23 July, 2015
`മലയാളി ആയിരിക്കുന്ന അവസ്ഥ' സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല, സക്കറിയ പങ്കെടുക്കും
ന്യൂയോര്‍ക്ക്‌: ജൂലൈ 26 ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ കേരള സെന്ററില്‍ വച്ച്‌ സര്‍ഗവേദി അവതരിപ്പിക്കുന്ന സാഹിത്യ ശില്‍പ്പശാല .മുകളില്‍ പറഞ്ഞ വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌ത വാഗ്മിയും ,സാഹിത്യകാരനുമായ `സക്കറിയ സംസാരിക്കുന്നു . അറിയപ്പെടുന്ന എഴുത്തുകാരും ,സഹൃദയരും പങ്കെടുക്കുന്ന ഈ ശില്‌പശാലയില്‍ കവിതകളും ,ചെറുകഥകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും .

കേരളത്തില്‍ ഇന്ന്‌ ജിവിച്ചിരിക്കുന്ന ഏറ്റവും നിര്‍ഭയനായ എഴുത്തുകാരനാണ്‌ സക്കറിയ എന്ന്‌ ഒരാവര്‌തികുടി പറയേണ്ടതില്ല .കേരള മനസാക്ഷിയെ നോക്കി ` ഇതു തെറ്റാണ്‌ ` എന്ന്‌ വിളിച്ചുപറയാന്‍ ഇന്നധികം പേര്‍ ജിവിചിരിപ്പില്ല .ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ തുടങ്ങുന്ന ശില്‌പശാലയില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ നിങ്ങള്‍ എത്തണം . വിവരങ്ങള്‍ക്ക്‌ : മനോഹര്‍ തോമസ്‌ 917 501 0173
`മലയാളി ആയിരിക്കുന്ന അവസ്ഥ' സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല, സക്കറിയ പങ്കെടുക്കും
Join WhatsApp News
vayanakaran 2015-07-23 15:54:51
മലയാളി ആയിരിക്കുന്ന അവസ്ഥയെക്കാൾ
അമേരിക്കൻ ആകാൻ എല്ലാവരും ശ്രമിക്കുന്നു. മലയാളിക്ക് മറ്റ് രാജ്യകാരനാകാനാണു ആഗ്രഹം.
മലയാളിയായിരിക്കുന്ന അവസ്ഥ ആർക്കും സുഖം കൊടുക്കുന്നില്ലെന്നാണു വാർത്തകൾ അറിയിക്കുന്നത്. സക്കറിയ സാർ എന്തൊക്കെ
പറ യുമെന്ന്    ആർക്കറിയാം.

നാരദന്‍ 2015-07-23 18:00:25
മലയാളി യുടെ  അവസ്ഥ  അമേരിക്കയില്‍ പോയി പറഞ്ഞാല്‍ എന്തു പ്രയോജനം ?
കേരളത്തില്‍ പറഞ്ഞിട്ട്  വില ഇല്ല എങ്കില്‍ അമേരിക്കന്‍ പൌരന്മാര്‍ എന്തു ചെയ്യും ?
അതോ ശ്രി സക്കറിയ ഒരു ദേശാടന മിര്‍ഗം ആയി മാറിയോ . നല്ല തീറ്റി തേടി അലയുന്ന മിര്‍ഗങ്ങള്‍  : ബിഷപ്പ് , പുരോഹിതന്‍ , സാമി , ഗുരു , മന്ത്രി , ഉപദേശി  എന്നിങ്ങനെ പല  ഇരു കാലികള്‍. സക്കറിയ ഈ കൂട്ടത്തില്‍  കൂടിയോ?

thomachen 2015-07-23 18:22:26
ഇയാൾ വെറും പൊങ്ങച്ചക്കാരൻ ആണ്. കേരളത്തിൽ ഇന്ന് വല്ലതും പറഞ്ഞാൽ തല്ലു കിട്ടും. അതായിരിക്കും അമേരിക്കയിൽ വന്നു ഉദ്ദരിക്കുന്നത്.
Justice 2015-07-23 20:02:32
Malayali never go to heaven. Why ?  Think about that .I will answer after some replay of this question.Malayali is Kolayali.
Is it correct. I don,t care Naradan or Mathulla or anyone.But we need truth  Justice .malayali like to speak English but write malayalm poems.why? .where is truth man.I think he dead
പാരവർക്കി 2015-07-23 20:28:20
മലയാളി സ്വർഗ്ഗത്തിലും പോകില്ല നരകത്തിലും പോകില്ല അവൻ ത്രിശങ്കു സ്വർഗ്ഗത്തിൽ ഗതികിട്ടാതെ ഇരുന്നുകൊണ്ട് മറ്റുള്ളവർക്ക് പരവെയ്ക്കും 

James Thomas 2015-07-24 03:47:56
പരദൂഷണം, പാര വെപ്പ്, തേജോവദം, കുതികാൽ വെട്ട്, സാഹിത്യചോരണം, നവരസാഭിനയം,
സന്താനങ്ങളെപോലെ സംഘടനകള്ക്ക് ജന്മം നൽകൽ, അവയെ പൊറ്റൽ, പിളർത്തൽ, പ്രസിദ്ധരെ താങ്ങി നടക്കൽ, കപട ഭക്തി, അനുകരണം, പ്രസംഗം-അധിക പ്രസംഗം, അങ്ങനെ നീണ്ടു പോകുന്ന പട്ടിക മലയാളിക്ക് നിർവ്വചനമാകുന്നു.
GEORGE V 2015-07-24 08:59:39
രാഷ്ട്രീയകാരെയും മത മേലാളന്മാരെയും നിശിതമായി വിമര്സിക്കുന്ന ശ്രീ സകറിയ നട്ടെല്ലുള്ള ഒരു എഴുത്ത്കാരാൻ ആണ്. അത്കൊണ്ട് തല്ലു കൊടുക്കണമെന്ന് തോമാച്ചനെ പോലെ ഉള്ളവർക് ആഗ്രഹം കാണും. സകറിയയുടെ തൂലിക കൂടുതൽ മൂർച്ചയോടെ ചലിക്കട്ടെ എല്ലാവിധ ആശംസകളും
Confused 2015-07-24 10:11:49
ഞങ്ങൾ ആരാണെന്ന് തന്നെ ഞങ്ങൾക്കറിയില്ല ചേട്ടാ.  നിങ്ങളെ കാണുമ്പോൾ നിങ്ങളെപ്പോലെ ആകണം എന്ന് തോന്നും.  വേറെ ചിലരെ കാണുമ്പോൾ അവരെപ്പോലെ ആകണം എന്ന് തോന്നും.  എന്തൊക്കയോ കുഴാമറച്ചിൽ.
പണ്ട് കപ്പയും കഞ്ഞിയും കുടിച്ചു കിടന്നപ്പോൾ ഇതില്ലായിരുന്നു. അമേരിക്കയിൽ വന്നു സിക്സ് പാക്സ് ബിയറും പീസ്സായും, കോഴി, പശു പോർക്ക് ഇവയൊക്കെ അടിച്ചു ചീരത്തപ്പോൾ തുടങ്ങി ഞങ്ങളുടെ വിഭ്രാന്തി തുടങ്ങി.  ഇവിടിരിക്കുമ്പോൾ നിങ്ങളെ തള്ളിയിട്ടു നിങ്ങൾ ഇരിക്കുന്നടത്ത് തോന്നും. അതിനു പറ്റിയില്ലങ്കിൽ നിങ്ങൾ ഇരിക്കുന്ന സീറ്റിന്റെ അടിയിൽ ഒരു പാര കുത്തി നിറുത്തണം എന്ന് തോന്നാം. ആകെ മനസ്സ് കലങ്ങി ഇരിക്കുന്നു. എനിക്ക് എന്നെ കണ്ണാടിയിൽ കാണുന്നതിഷ്ടമല്ല. പിന്നാ മലയാളികൾ. ഞാൻ എങ്ങനെ ഈ അവസ്ഥയിൽ എത്തി ചേർന്നു ? ഒന്ന് പറഞ്ഞു തരൂ ചേട്ടാ?  എനിക്ക് മലയാളി ആകണ്ട . പ്ലീസ്. എന്നെ ഒരു സാഹിത്യകാരനാക്കൂ , കവിയാക്കൂ പ്ലീസ്. 

വായനക്കാരൻ 2015-07-24 16:38:43
അമേരിക്കൻ മലയാളി സ്വഭാവത്തിന്റെ മർമ്മത്തിൽത്തന്നെ ആണി അടിച്ചിരിക്കുന്നു  Confused.  മലയാളിയെ നേരെയാക്കാൻ ഒരു മർമ്മ ചികിത്സ തന്നെ വേണ്ടിവരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക