Image

ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്

Published on 23 July, 2015
ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്
ഫോമയും ഫൊക്കാനയും സൌഹൃദത്തിന്റെ പാത പിന്തുടരണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകള്‍ കണ്ടെത്തണമെന്നും ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ്. അത്തരമൊരു പാത വെട്ടി തുറന്നില്ലെങ്കില്‍ ജനങ്ങളില്‍ നിന്നും രണ്ടു സംഘടനകളും ഒറ്റപ്പെടും.

ഫോമയുടെ നേതൃ നിരയിലേക്ക് കടന്നു വരുകയാണെങ്കില്‍ ഫോമയുടെ വേദികള്‍ ഫൊക്കാനയുടെ നേതാക്കള്‍ക്ക് പങ്കിടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങും. ഭിന്നിപ്പ് മുതലാക്കുന്ന കപട വേഷധാരികളായ രാഷ്ട്രീയക്കാരെ പരസ്യമായി തള്ളി പറയുവാന്‍ മടിക്കരുതെന്നും അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. പ്രവാസി ചാനലിന്റെ ജനപ്രിയ പ്രോഗ്രാമായ 'നമസ്‌കാരം അമേരിക്ക'യുടെ ഐക്യം അകലെയാണോയെന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി.എസ്സ് ചാക്കോ വേദി പങ്കിടുന്നത് സ്വാഗതം ചെയ്തു.

ന്യൂജേഴ്‌സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷ പരിപാടികളില്‍ ഫോമയുടെ നേതാക്കളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. അടുത്ത കാലത്ത് ജിമ്മി ജോര്‍ജ്ജ് വോളിബാളിന്റെ നടത്തിപ്പ് ഫോമയുടെയും ഫൊക്കാനയുടെയും പ്രവര്‍ത്തകര്‍ സംയുക്തമായിയാണ് നടത്തിയത്. അതിന്റെ മികച്ച വിജയം ഇത്തരം കൂട്ടായ്മകളുടെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിലെ ഐക്യം താല്പര്യപൂര്‍വം ജനങ്ങള്‍ ഏറ്റെടുത്തത് അലക്‌സ് വിളനിലം ചൂണ്ടികാട്ടി. അധികാരം യുവജനങ്ങളിലെത്തിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മധു കൊട്ടാരക്കര മോഡറേറ്ററായിരുന്നു.
നമസ്‌കാരം അമേരിക്ക പ്രവാസി ചാനലില്‍ ശനിയാഴ്ച 11 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്‌
ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്
Join WhatsApp News
Raju Mylapra 2015-07-23 10:43:01
ദൈവമേ, ഇവർ രണ്ടു കുട്ടരും ഒന്നയീരിന്നെക്കിൽ അമേരിക്കൻ മലയാളികൾ രക്ഷ പെടടനെ. ഫ്രീ ഫുഡ്‌; മെഡിക്കൽ കവേരെജു. അങ്ങ്നൈ എന്ത് എല്ലാം. ഗുരുവായൂര് അമ്പല നടയിലും, പരുമല പള്ളിയിലും, വേലങ്കനിയിലും എന്റെ വകയായി സ്പെഷ്യൽ നേര്ച്ച കാഴ്ചകൾ.
വായനക്കാരൻ 2015-07-23 12:12:37
നാമി അവാർഡ് ഫോക്കാന അടിച്ചെടുത്തതിന്റെ വാശി ഒന്ന് കഴിയട്ടെ.
sarasan 2015-07-23 13:03:54
Burger king ല്‍  ബിഗ്‌ മാക്ക്  ഉടന്‍ പ്രതീക്ഷിക്കുന്നു .
Ponmelil A. Abraham 2015-07-23 13:07:53
First find out the major issues for differences for these so-called leaders who are destroying the well being and goodwill of the Malayalee community in North America and work towards unity and reconciliation.
നാരദന്‍ 2015-07-23 13:10:01
ഒന്നിച്ചാല്‍ വലിയ അല്‍ കാരുടെ ഒക്കെ ഫോട്ടോ ഇടാന്‍ ഇവിടെ സ്ഥലം ?
    "        ഫോമാക്  പിത്ത സുലം പിടിച്ചാല്‍ fokana കും  കിട്ടും
    " നമ്മള്‍ വലിയ സക്തി ആകും , പിന്നെ പോടാ പുല്ലേ എന്നു ആരോടും പറയാം
Charly P 2015-07-23 13:33:03
Let them unite and create a new organization. Let them compete in elections under two panels FOKANA and FOMAA . Hope they will bring at least 2000 people for the convention. Happy to see Madhu back in anchors seat. Vilanilam can be the united Trustee Board president.
Eappachi 2015-07-23 15:14:24
ഞങ്ങ യോജിച്ചു ഒരു പുതിയ സംഘടന തുടങ്ങുന്നു ..  പേര് .. ഫോമാന ...  
Justice 2015-07-23 20:42:18
American malayalees are not donkeys like kerala people.
Just remember that shit. Carefull 
Jose Joseph 2015-07-23 22:27:29
A merger between FOKANA and FOMA may be difficult to achieve as long as the personal distrust among some of the top leaders belonging to both organizations still persist. Instead of a merger move, leaders of these organizations could explore the possibility to have an understanding and divide the area of their activities. One of the organizations may involve in the social and cultural activities while the other may concentrate in educational, political, sports and such other activities. Malayalees here may be allowed to participate in the activities of both organizations individually and through their regional member organizations. Just a suggestion.
mvabraham 2015-07-24 08:29:29
Supreme Court should impeach both of this useless organizations. MOst of the leaders are opportunists.
sudhran 2015-07-24 08:52:58
ഫോകനയും  ഫോമയും രണ്ടായി നില്കുന്നത് മലയാളീ സമുഹത്തിന് നല്ലതല്ല. പലരും അവരരുടെ സ്ഥാനും പോകും എന്നാ ഭയത്തൽ ഒരികലും
ഒന്നാവാൻ സമതിക്കതില്ല . ചിലർകേക്കെ  അയുഷു കാലം മുഴുവനും എന്തെക്കിലും സ്ഥനും കൊടുക്കാമെന്നു സമതിച്ചാൽ ചിലപ്പോൾ നടെന്നെകും .  

കുബുദ്ധി വറുഗീസ് 2015-07-24 09:42:33
ഇമ്പീച്ച് ചെയ്യുക എന്നത് സുപ്രീംകോർട്ടിന്റെ പരിതിയിൽപെട്ടതല്ല. ഇവന്മാരുടെ സ്ഥാനങ്ങളും ഇവര് നാട്ടുകാർക്ക് നിരന്തരം ശല്യമായതുകൊണ്ട് പബ്ലിക്ക് ന്യൂയിസെൻസ്  വകുപ്പിൽ പോലീസിൽ പരാതിപ്പെടാം. അങ്ങനെ ഉന്തി തള്ളി സുപ്രീംകോർട്ട് വരെ കൊനുടുചെല്ലാം.  പക്ഷെ ഈ അൽപ്പ പ്രാണികളെ (ഇന്ന് കണ്ടു നാളെ വാടും പൂക്കളെപോലെ ..) കൈകാര്യം ചെയ്യാൻ അത്രേം വരെ പോകണ്ട ആവശ്യം ഇല്ല. ചകിരി, കരിയില, നല്ല ചുവന്ന് വത്തല് മുളക് ഒക്കെ കൂട്ടിയിട്ട് അടുത്ത മുറിയിൽ ഇട്ടു പുകച്ചു പുക ഇവന്മാരിരിക്കുന്ന മുറിയിലേക്ക് അടിച്ചു കേറ്റിയാൽ ഇവന്മാര് അകത്തു കേരിയത്തിലും വെകത്തിൽ പുറത്തു വരും.  മുളക് ഇടുന്നത് കടും കയ്യാ പക്ഷെ എത്ര നാളെന്നുകണ്ടാ സഹിക്കുന്നതു.   
താപ്പാന ജോർജ്ജ് 2015-07-24 09:59:54
 സുധാഹരാന്റെ പണിപോതിച്ചു മേലാൽ ഇതിന്റെ പരിസരത്തു കണ്ടു പോകരുത്. ഒന്നാകണ്ടവർ വീട്ടിൽ പോയി ഒന്നായാൽ മതി. ഇവിടെ ന്ങ്ങൾക്കിഷ്ടം പിളർന്നിരിക്കുന്നതാ. അതാണ് ഞങളുടെ അലിഖിത നിയമം.
അത് കലക്കാൻ മിനക്കിടാതെ കാശിക്ക് പോ. എനാൽ അങ്ങനെയാവട്ടെ പിന്നീട് കാണാം .

വായനകാരന്‍ 2015-07-24 10:24:47
പുന്നെല്ലു കണ്ട ചുണ്ടെലി  പോലെ ചിരിക്കുന്ന '' നേതാക്കള്‍ ''  ആരുടെ  എന്തിന്‍റെ നേതാക്കള്‍ . അരക് വേണം ഇവരെ . ഇവരെ കൊണ്ട് അമേരിക്കന്‍ മലയാളിക്  എന്തു പ്രയോചനം .
 foma, fokana  മാത്രം അല്ല  എല്ലാ സംഗടനകളും ഇല്ലാത്ത കാലം നല്ല കാലം. അടുത്ത തലമുറ  വളരുമ്പോള്‍ ഇവ എല്ലാം  നശിച്ചുപോകും .
വിക്രമൻ 2015-07-24 11:56:41
കാർട്ടറേം , വാഷിങ്ങ്ടണേം കൊണ്ടുവന്ന് ഇന്റർവ്യൂ ചെയ്യാതെ നല്ല ഒറിജിനൽ മലയാളികളെ കൊണ്ടുവാ?

വായനക്കാരൻ 2015-07-24 12:28:01
പ്രിയ അനിയൻ ചേട്ടാ, ഫോക്കാനയുമായി സഹകരിക്കുമെന്നുമൊക്കെ പറഞ്ഞ് സെൽഫ് പബ്ലിസിറ്റി കൊടുക്കാൻ അല്പം വൈകിയില്ലേ? കരുത്തനായ ഒരു മൂന്നാമൻ ഗോദയിൽ പ്രവേശിച്ച് മറ്റു രണ്ട് സ്ഥാനാർത്ഥികളേയും നിഷ്പ്രഭരാക്കാൻ പോകുന്ന വാർത്ത കേട്ടില്ലേ?
നാരദന്‍ 2015-07-24 13:35:45
ആര്‍കും വേണ്ടാത്ത പാഷണത്തില്‍ കൃമികള്‍ , FOKANA യേഉം FOMA യെയും  യോചിപ്പിക്കാന്‍ ! ഉം  എന്നിട്ട് വേണം ഒരു  8 ന്‍റെ പണി ഇറക്കാന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക