Image

മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ വനിതാസമ്മേളനം ജൂണ്‍ 17 മുതല്‍ 19 വരെ.

പി.പി.ചെറിയാന്‍ Published on 14 June, 2011
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ വനിതാസമ്മേളനം ജൂണ്‍ 17 മുതല്‍ 19 വരെ.
ഡാളസ്: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ ആദ്യമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു ജൂണ്‍ 17 മുതല്‍ 19 വരെ നടക്കുന്നതാണെന്ന് റവ.കെ.പി.തോമസ്, കണ്‍വീനര്‍ സിന്‍ഡി തോമസ് എന്നിവര്‍ അറിയിച്ചു.

ഈ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നത് ബിബ്‌ളിക്കല്‍ കൗണ്‍സിലിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ടെറി ഫസിലിയര്‍ ആണ്.

'സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' എന്ന പ്രധാന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 11 ന് പൂര്‍ത്തിയായതായും, ധാരാളം യുവതികള്‍ താല്‍പര്യത്തോടെ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. റവ.കെ.പി.തോമസ്, റവ.ജെയ്‌സണ്‍ തോമസ്, റവ.ഷിബി എബ്രഹാം, എന്നിവരുടെ നേതൃത്വത്തില്‍ സിന്‍ഡി തോമസ്, ഷീബാ തോമസ്, സ്റ്റാന്‍ലി സാമുവേല്‍, മനീഷ് ജോണ്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്നത്.
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ വനിതാസമ്മേളനം ജൂണ്‍ 17 മുതല്‍ 19 വരെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക