Image

പുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരം

ബഷീര്‍ അഹമ്മദ് Published on 25 July, 2015
പുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരം
കോഴിക്കോട്/തുഷാരഗിരി: മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി ലോക കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ട് മത്സരം തുഷാരഗിരി പുലിക്കയത്ത് നടന്നു.

ഇന്ത്യന്‍ താരങ്ങള്‍ കൂടാതെ ഫ്രാന്‍സ്, ന്യൂസിലാന്റ് , ഇറ്റലി, സ്‌പെയിന്‍,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി അന്‍പതോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഒളിംപിക്‌സ് താരം മൈക്ക് ഡോസണ്‍, ന്യൂസിലാന്റിന്റെ സാംസട്ടന്‍, ഇംഗ്ലണ്ടിന്റെ ക്‌ളാര്‍ത്തണ്‍സ് തുടങ്ങിയവരാണ് മത്സരത്തിലെ പ്രമുഖ കയാക്കിങ്ങ് താരങ്ങള്‍.

കോഴിക്കോട് ഡിടിപിസി, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,സംസ്ഥാന കയാക്കിങ്ങ് അക്കാദമി എന്നിവര്‍ ചേര്‍ന്നാണ് ലോക കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.


പുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരംപുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരംപുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരംപുലിക്കയത്തില്‍ മുങ്ങിത്താഴ്ന്ന് കയാക്കിങ്ങ് മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക