Image

അമ്മു ടു അമ്മ: സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി പ്രിയദര്‍ശന്‍

ആശ എസ് പണിക്കര്‍ Published on 28 July, 2015
അമ്മു ടു അമ്മ: സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി പ്രിയദര്‍ശന്‍
 വര്‍ഷങ്ങളായി തന്റെ മനസിലുളള സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കാന്‍ തുടങ്ങുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എയ്ഡ്‌സിനെ കുറിച്ചുളളതാണ് ചിത്രം. ഒരേ സമയം പ്രേക്ഷകനെ ചിരിപ്പിക്കുന്നതും അതേസമയം കാഞ്ചീവരം പോലെ കലാമൂല്യമുള്ളതുമായ സിനിമയാണിത്. 

എയ്ഡ്‌സ് ടെസ്റ്റിന് വരുന്ന എട്ടു കഥാപാത്രങ്ങളുടെ കഥയാണ് അമ്മു ടു അമ്മു എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം. അതിന്റെ റിസള്‍ട്ട് വരുന്നതു വരെ ഓരോരുത്തരും പറഞ്ഞുകൂട്ടുന്ന നുണക്കഥകളാണ് സിനിമയുടെ തീം. കഥാപാത്രങ്ങള്‍ ഗൗരവത്തോടെ പറയുന്ന കാര്യങ്ങളാണ് തമാശയായി മാറുന്നത്. കണ്ണീരിലേക്ക് വളരുന്ന ചിരിയുണര്‍ത്തുന്ന കഥാ സന്ദര്‍ഭങ്ങള്‍. ആ പഴയ പ്രിയദര്‍ശന്‍ മാജിക് വീണ്ടും കാണാനാവമെന്നു തന്നെയാണ് ചിത്രത്തിന്റെ കഥ നല്‍കുന്ന സൂചന. 

പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും. ശിഷ്യനും നടി അമലാ പോളിന്റെ ഭര്‍ത്താവുമായ വിജയ് തമിഴില്‍ സംഭാഷണം എഴുതും. എയ്ഡ്‌സ് ബോധവല്‍ക്കരണവും സിനിമയുടെ ലക്ഷ്യമാണ്. ആഗസ്റ്റ് 13ന് ചെന്നൈയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, അശോക് ശെല്‍വന്‍, ശ്രേയാ റെഡ്ഢി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. സമീര്‍ താഹിര്‍ ഛായാഗ്രണവും സാബു സിറിള്‍ കലാ സംവിധാനവും നിര്‍വഹിക്കും. 20 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. സെപ്റ്റംബര്‍ ആദ്യം ഷൂട്ടിംഗും ബാക്കി ജോലികളും പൂര്‍ത്തിയാക്കും. ഇതിനു ശേഷം മോഹന്‍ലാല്‍ നായകനാകുന്ന മലയയാള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ഇതിന്റെ ഷൂട്ടിംഗ് ഒക്‌ടോബറില്‍ തുടങ്ങും. കഥയും തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് എഴുതുന്നത്. 

അമ്മു ടു അമ്മ: സാമൂഹ്യ പ്രസക്തിയുള്ള ചിത്രവുമായി പ്രിയദര്‍ശന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക