Image

അബ്‌ദുള്‍ കലാമിന്‌ ഐ.എന്‍.ഒ.സിയുടെ ആദരാഞ്‌ജലി

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2015
അബ്‌ദുള്‍ കലാമിന്‌ ഐ.എന്‍.ഒ.സിയുടെ ആദരാഞ്‌ജലി
ഭാരതത്തിന്റെ അഭിമാനമായിരുന്ന ഡോ. എ.പി.ജെ അബ്‌ദുള്‍ കലാം യശ്ശശരീരനായി. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റുപദം അലങ്കരിച്ച്‌ ജനഹൃദയങ്ങളില്‍ കുടിയിരുന്ന മികച്ച ജനനേതാവും ശാസ്‌ത്രജ്ഞനും, ചിന്തകനും, എളിമയുടെ പ്രതീകവുമായ ഡോ. കലാമിന്റെ ദേഹവിയോഗം ഭാരത്തിന്‌ തീരാനഷ്‌ടമാണെന്ന്‌ ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ ജോബി ജോര്‍ജും, വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ സി. ജേക്കബും, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, സെക്രട്ടറി ഡോ. അനുപം, ട്രഷറര്‍ സജി ഏബ്രഹാം, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, രാധാകൃഷ്‌ണന്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഐ.എന്‍.ഒ.സിയുടെ അനുശോചനം അറിയിച്ചുകൊണ്ട്‌ ഭാരതത്തിന്റെ ദുഖത്തില്‍ പങ്കുചേരുകയായിരുന്നു ഇവര്‍. ഇന്ത്യയുടെ പതിനൊന്നാമത്‌ രാഷ്‌ട്രപതിയായിരുന്ന ഡോ. കലാമിന്‌ രാജ്യം ഭാരതരത്‌ന പുരസ്‌കാരവും, പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കിയിരുന്നു.

ഭാരതം കണ്ട നേതാക്കളില്‍ പ്രഗത്ഭനായ വാഗ്‌മിയും, നേതൃപാടവം പ്രകടമാക്കിയ ആദ്യത്തെ ശാസ്‌ത്രജ്ഞ രാഷ്‌ട്രപതിയായിരുന്ന ഡോ. കലാമിന്‌ ഐ.എന്‍.ഒ.സി പ്രണാമം അര്‍പ്പിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
അബ്‌ദുള്‍ കലാമിന്‌ ഐ.എന്‍.ഒ.സിയുടെ ആദരാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക