Image

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ദേശീയ സമിതി അനു ശോചനം രേഖപ്പെടുത്തി

Published on 28 July, 2015
ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ദേശീയ സമിതി അനു ശോചനം രേഖപ്പെടുത്തി
മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ ഐഎന്‍ഒസി കേരളാ ചാപ്‌റ്റര്‍ ദേശീയ സമിതി അനു ശോചനം രേഖപ്പെടുത്തി. നാഷണല്‍ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, ഐഎന്‍ഒസി ചെയര്‍മാന്‍ ജോര്‍ജ്‌ എബ്രഹാം , ഐഎന്‍ഒസി ട്രഷറര്‍ ജോസ്‌ ചാരുംമൂട്‌ , കേരള ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി യു.എ നസീര്‍, ട്രാഷരാര്‍ ജോസ്‌ തെക്കേടം, വൈസ്‌ പ്രസിഡന്റ്‌ മോനിച്ചന്‍ സ്റ്റാറ്റന്‍ ഐലന്റ്‌, നാഷണല്‍ കമ്മറ്റിയംഗം വര്‍ഗീസ്‌ തെക്കേക്കര, ലീഗല്‍ അഡ്‌വൈസര്‍ അഡ്വ വിനോദ്‌ കേയാര്‍ക്കെ എന്നിവര്‌ സംയ്‌ക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ ഡോ . കലാമിന്റെ വിയോഗം തീരാ നഷ്ടമാണെന്നു പ്രസ്‌താവിച്ചു.

കേരള ചാപ്‌റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, ഐ എന ഓ സി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ്‌ എ ബ്രഹാം , ട്രഷറാര്‍ ജോസ്‌ ചാരുംമൂട്‌ തുടങ്ങിയവര ഡോ . കലാമുമായി വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ കൂടിക്കാഴ്‌ചകള്‍ തങ്ങളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പറഞ്ഞു.

യുവ തലമുറയ്‌ക്ക്‌ എന്നും പ്രചോദനം നല്‌കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഭാരതത്തിന്റെ വളര്‍ച്ചക്ക്‌ ഏറെ പ്രയോജനം ചെയ്‌തു. ഭാരതത്തിന്റെ ശാസ്‌ത്ര സാങ്കേ തിക രംഗത്ത്‌ അദ്ദേഹം നല്‌കിയ ധീരമായ നേതൃത്വം ഓരോ ഭാരതീയനും എക്കാലവും നന്ദി യോടെ ഒര്‍മ്മിക്കും, അതോടൊപ്പം പ്രവാസി സമൂഹം തങ്ങളുടെ അറിവും അനുഭവ സമ്പത്തും വിനിയോഗിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തുവെന്നും ഐ എന്‍ഒസി ഭാരവാഹികള്‍ വ്യക്തമാക്കി.
ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ദേശീയ സമിതി അനു ശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക