Image

A+B (കവിത: അനില്‍ കുറ്റിച്ചിറ)

Published on 28 July, 2015
A+B (കവിത: അനില്‍ കുറ്റിച്ചിറ)
ഞങ്ങള്‍
കുറുക്കുവഴികളിലൂടെ
നടന്നും ഓടിയും
കണക്കില്‍ ജയിച്ചു

പള്ളിയില്‍ നിന്ന്‌ കള്ളുഷാപ്പിലേക്കും
അമ്മിണിയേട്ടത്തിയുടെ
വീട്ടില്‍നിന്ന്‌ തോട്ടിറമ്പിലേക്കും
ദൂരം മുറിച്ചു തുന്നി

കണക്കിന്‍െറ
കടുങ്കെട്ടുകള്‍
അതിവേഗമഴിച്ച
ഇത്തരം ഗണിതരൂപങ്ങളില്‍
ഒരു കവിള്‍ ബീഡിപ്പുക,
ഭയത്തിന്‍െറ
നാക്കിലയില്‍ പൊതിഞ്ഞൊരുമ്മ,
കൊരുത്തുകെട്ടാന്‍ തകര,

കിട്ടിയതത്രയും
പൊലിപ്പിക്കുംമുമ്പേ
കുറുക്കുവഴികള്‍
ഒലിച്ചു പോയ്‌

നേര്‍വഴിയില്‍
മക്കളെ പിടിച്ചു നിര്‍ത്തി
ഇടംവലം
തിരിയാന്‍വിടാതെ
തെളിച്ചിട്ടും അവരാരും
കണക്കില്‍ ജയിക്കാത്തതെന്തെന്നതത്രേ
ഓണക്കൂറില്‍
ഇന്നത്തെ ചിന്താവിഷയം
A+B (കവിത: അനില്‍ കുറ്റിച്ചിറ)
Join WhatsApp News
വായനക്കാരൻ 2015-07-29 13:35:12
കൂട്ടാനും കിഴിക്കാനും മാത്രം
നേർ‌വഴികളിൽ  പഠിച്ചവരെ
ലളിത സാധാരണ ഗുണിതവും
ഉത്തമ സാധാരണ ഘടകവും കൊണ്ട്
വക്രവഴികൾ വെട്ടുന്നവർ
ഹരിച്ചു ഹരിച്ച്
കണക്കുതീർത്തുകൊടുക്കും.
Einstein 2015-07-30 07:16:11
ചിന്തിച്ചു വെറുതെ തല പുണ്ണാക്കണ്ട. എന്റെ കണുക്കു കൂട്ടലുകൾ ഒരിക്കലും തെറ്റിയിട്ടില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക