Image

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ സാമൂഹിക,സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 29 July, 2015
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ സാമൂഹിക,സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു
കൊളോണ്‍: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ അനുശോചിച്ചു. 

2002 മുതല്‍ 2007 വരെ ഇന്ത്യയുടെ പ്രസിഡന്റുപദം അലങ്കരിച്ച് ജനഹൃദയങ്ങളില്‍ കുടിയിരുന്ന മികച്ച ജനനേതാവും ശാസ്ത്രജ്ഞനും ചിന്തകനും എളിമയുടെ പ്രതീകവുമായ ഡോ. കലാമിന്റെ ദേഹവിയോഗം ഭാരത്തിന് തീരാനഷ്ടമാണെന്ന് ജര്‍മനിയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വളര്‍ച്ചയെ സ്വപ്നം കണ്ട ഒരു മാര്‍ഗദര്‍ശിയെയാണു നമുക്ക് നഷ്ടമായതെന്നു, ലോകരാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ ആണവ പദ്ധതിക്ക് ഉണര്‍വേകി തല ഉയര്‍ത്തി നടക്കാന്‍ നമുക്കായത് അബ്ദുള്‍ കലാമിന്റെ കാലത്തായിരുന്നുവെന്നു വിവിധ സംഘടന പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ജോളി തടത്തില്‍, മാത്യു ജേക്കബ്, ജോസഫ് കില്ലിയാന്‍, ജോസഫ് വെള്ളാപ്പള്ളി, ഗ്രിഗറി മേടയില്‍, ജോളി എം.പടയാട്ടില്‍, രാജന്‍ മേമടം, ജോസുകുട്ടി കളത്തില്‍പറമ്പില്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്) ജോസ് പുതുശേരി, ഡേവീസ് വടക്കുംചേരി (കൊളോണ്‍ കേരള സമാജം), ജോണ്‍ കൊച്ചുകണ്ടത്തില്‍, ജിന്‍സണ്‍ എഫ്. വര്‍ഗീസ്(ഒഐസിസി ജര്‍മനി),
തോമസ് അറമ്പന്‍കുടി (ഭാരതീയ സ്വയം സഹായ സമിതി), ജോസ് കുമ്പിളുവേലില്‍ (പ്രവാസി ഓണ്‍ലൈന്‍), പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍, വര്‍ഗീസ് ചന്ദ്രത്തില്‍(ജിഎംഎഫ്)
സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയ പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുമുള്ളവര്‍ അനുശോചിച്ചു.

Join WhatsApp News
Joy John 2015-07-29 08:05:27
Emalayalee.co ന്റെ പുതിയ web site വളെe മനോഹരമായി ഇരിങ്കുന്നു
എല്ലാവിധ മംഗളങ്ങളും നേരുന്നു,
നിങ്ങളുടെ നല്ല സഹകരണത്തിന്
നന്ദി നന്ദി!!
എന്ന്  സേനഹഞ്ഞോടെ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക