Image

കേരളത്തിന്‌ സുരക്ഷയും തമിഴ്‌നാടിന്‌ ജലവും ഉറപ്പുവരുത്തണമെന്ന്‌ `ദല' വാര്‍ഷിക സമ്മേളനം

Published on 10 January, 2012
കേരളത്തിന്‌ സുരക്ഷയും തമിഴ്‌നാടിന്‌ ജലവും ഉറപ്പുവരുത്തണമെന്ന്‌ `ദല' വാര്‍ഷിക സമ്മേളനം
ദുബായ്‌: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ കേരളത്തിലെ 40ലക്ഷത്തോളം വരുന്ന ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്‌. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശത്ത്‌ നിലകൊള്ളുന്ന 116 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ അപകട സാധ്യത ദിനംപ്രതി വര്‍ധിച്ചുകൊണ്‌ടിരിക്കുന്ന സാഹചര്യത്തില്‍ പഴയ അണക്കെട്ടിന്റെ സ്ഥാനത്ത്‌ പുതിയ അണക്കെട്ട്‌ നിര്‍മിക്കാനും തമിഴ്‌നാടിന്‌ ജലവും കേരളത്തിന്‌ സുരക്ഷയും ഉറപ്പുവരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ തയാറാകണമെന്ന്‌ ദുബായില്‍ ചേര്‍ന്ന ദല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

തമിഴ്‌നാടിന്‌ ഡാമിന്റെ ബലക്ഷയവും കേരളത്തില്‍ ഏതു സമയത്തും സംഭവിക്കാവുന്ന അപകടാവസ്ഥയും ബോധ്യപ്പെടുത്തി കൊടുക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുമാണെന്നും യോഗം വിലയിരുത്തി.

രാവിലെ 10ന്‌ ആരംഭിച്ച സമ്മേളനത്തില്‍ ദല പ്രസിഡന്റ്‌ അബ്‌ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. സജീവന്‍ സ്വാഗതം പറഞ്ഞു. അനില്‍കുമാര്‍, കെ.വി. മണി, എ. അബ്‌ദുള്ളക്കുട്ടി എന്നിവര്‍ അടങ്ങുന്ന പ്രിസീഡിയവും കെ.വി. സജീവന്‍, മോഹന്‍, എ.എര്‍.എസ്‌ മണി എന്നിവര്‍ അടങ്ങുന്ന സ്റ്റിയറിംഗ്‌ കമ്മറ്റിയും നാരായണന്‍ വെളിയാംകോട്‌, എ.എം. ജമാലുദ്ദീന്‍, കെ. ഷാജി എന്നിവര്‍ അടങ്ങുന്ന ക്രഡന്‍ഷ്യല്‍ കമ്മറ്റിയും സാദിഖ്‌ അലി, പി.കെ. മുഹമ്മദ്‌ എന്നിവര്‍ അടങ്ങുന്ന പ്രമേയ കമ്മറ്റിയുമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്‌തു.
കേരളത്തിന്‌ സുരക്ഷയും തമിഴ്‌നാടിന്‌ ജലവും ഉറപ്പുവരുത്തണമെന്ന്‌ `ദല' വാര്‍ഷിക സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക