Image

സര്‍ക്കാര്‍ ഒരാളെ തൂക്കിലേറ്റുന്നത് ദു:ഖകരമാണെന്ന് ശശി തരൂര്‍

Published on 30 July, 2015
സര്‍ക്കാര്‍ ഒരാളെ തൂക്കിലേറ്റുന്നത് ദു:ഖകരമാണെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: യാക്കൂബ് മെമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ് വിജയ് സിങ്ങും രംഗത്തെത്തി. സര്‍ക്കാര്‍ ഒരാളെ തൂക്കിലേറ്റുന്നത് ദു:ഖകരമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരെ പോരാടണം. എന്നാല്‍ വധശിക്ഷ ഒരു തീവ്രവാദി ആക്രമണംപോലും തടഞ്ഞിട്ടില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സ്വന്തം നിലപാടാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഖബറടക്കം നടന്ന ദിവസംതന്നെ യാക്കൂബ് മെമനെ തൂക്കിലേറ്റിയത് നാണക്കേടായെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് ട്വീറ്റ് ചെയ്തു.

 തീവ്രവാദ ഭീഷണിയില്‍നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതാണ് ഇരുനേതാക്കളുടെയും നിലപാടെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്നതില്‍ വിവേചനം പാടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദു തീവ്രവാദ കേസുകളില്‍ സര്‍ക്കാര്‍ മൃദുസമീപനം പുലര്‍ത്തുന്നു. സംഝോധാ സ്‌ഫോടനം, മലേഗാവ് സ്‌ഫോടനം, ഹൈദരാബാദിലെ മക്ക മസ്ജിഹ് സ്‌ഫോടനം എന്നീ കേസുകളിലെല്ലാം മൃദുസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു
Join WhatsApp News
നാരദന്‍ 2015-07-30 12:15:21
യെച്ചുരി യോട്   യോചികുന്നു . തരൂരിന്  വിവരം ഇല്ല , വാചക കസര്‍ത്ത്  മാത്രമേ ഉള്ളു എന്നു മനസിലായോ .
 മറ്റു മാനുഴരെ  കൊല്ലുന്ന  തീവ്രവാദികളെ  എല്ലാം തുക്കില്‍  ഇടണം . ഇതില്‍ രാഷ്ട്രിയ കൊലഹാലം  കൊണ്ട്  വരുന്നത്  സങ്കുചിത  മനസു  ഉള്ളവര്‍ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക