Image

ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

ആശ എസ്. പണിക്കര്‍ Published on 30 July, 2015
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
തിരുവനന്തപുരം: ഫോമാ തിരുവനന്തപുരത്ത് റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ പണിതു നല്‍കുന്ന ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് ഫോമാ നേതാക്കള്‍ മുഖ്യമന്ത്രിക്കു കൈമാറി.

ഫോമായുടെ ഈ പ്രവര്‍ത്തനം തികച്ചും അഭിനന്ദനാര്‍ഹമാണെന്നും മറ്റു സംഘടനകള്‍ക്കും അനുകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരള കണ്‍ വന്‍ഷനു വിജയശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി, സമ്മേളനത്തില്‍ പങ്കെടുക്കാനും, അമേരിക്കന്‍ മലയാളികളുമയി കൂടുതല്‍ ബന്ധപ്പെടാനും താന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും പറഞ്ഞു.

മികച്ച ബിസിനസ് മാനുള്ള ഫോമാ  അവാര്‍ഡ് റോയ് ജോണ്‍ മാത്യുവിനും മികച്ച ഹോട്ടലിയര്‍ അവാര്‍ഡ് കൊല്ലം ബീച്ച് റിട്രീറ്റ് റിസോര്‍ട്ടിന്റെ ഉടമ ഡോ. ജേക്കബ് തോമസിനും മുഖ്യമന്ത്രി തദവസരത്തില്‍ സമ്മാനിച്ചു.

ഒരുലക്ഷം ഡോളര്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന എക്‌സ്ടന്‍ഷന്‍ സഫലമകുന്നതോടെ രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഇരിക്കാന്‍ സൗകര്യമൊരുങ്ങും. ഡോക്ടര്‍മാര്‍ക്ക് കണ്‍സള്‍ട്ടിംഗിനു പ്രത്യേക മുറികളും ലഭ്യമാകും. ഇപ്പോള്‍ ഒരു മുറിയില്‍ പല ഡോക്ടര്‍മാര്‍ രോഗികളെ കാണുകയാണ് ചെയ്യുന്നത്. െ്രെപവസിക്കൊന്നും അവസരമില്ല. രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഇരിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഒന്നും സൗകര്യമില്ല.

ഫോമയുടെ ഈ നേതൃത്വം സ്ഥാനമൊഴിയും മുമ്പ് ഈ ബില്‍ഡിംഗ് സാക്ഷാത്കരിക്കുമെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ഉറപ്പു നല്‍കി. വിവിധ നേതാക്കള്‍ പ്രൊജക്ടുമായി സഹകരിക്കാന്‍ രംഗത്തുണ്ട്.

ഏതെങ്കിലുമൊക്കെ സഹായം ചെയ്താല്‍ അതു അവിടംകൊണ്ട് അവസാനിക്കും. എന്നാല്‍ ഇത്തരമൊരു പ്രൊജക്ട് ഫോമയുടെ പേര് എക്കാലവും നിലനിര്‍ത്തുന്നതാണ്.

വടക്കെ അമേരിക്കയിലെ സംഘടനകള്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വലിയ ചാരിറ്റി ഇവന്റാണ് ഇത്. ഫോമയുടെ പബ്ലിക് റിലേഷന്‍ ചെയര്‍പെഴ്‌സന്‍ജോസ് എബ്രഹാമിന്റെ നേതൃത്വത്തിലാണു കുട്ടികളുടെ ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പണിതു നല്‍കുക എന്ന വലിയ ഉത്തരവാദിത്വംഈ വര്‍ഷത്തെ കേരളാ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു ഫോമ നിര്‍വഹിക്കുന്നത്.

ഗവണ്‍മെന്റിന്റെ ഭൂമിയിലാണ് നിര്‍മ്മാണം. പണംകൊടുക്കാമെന്നു പറഞ്ഞിട്ടുതന്നെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അനുമതി ലഭിക്കാന്‍ ഏഴുമാസമെടുത്തു. ജോസ് ഏബ്രഹാമിന്റെ നിരന്തര പരിശ്രമം കൊണ്ടാണ് സര്‍ക്കാരിന്റെ അനുമതി നേടാനായത്.

വെറുതെ ഒരു കണ്‍വന്‍ഷന്‍ നടത്തി പോരുന്നതില്‍ അര്‍ത്ഥമില്ലെന്നു കണ്ടാണ് ഇത്തരമൊരു ജീവകാരുണ്യ പദ്ധതി ആവിഷ്‌കരിച്ചത്.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, പി. ആര്‍.ഓ ജോസ് ഏബ്രഹാം, ന്യുസ് ടീം ചെയര്‍ വിനോദ് ഡേവിഡ് കൊണ്ടൂര്‍, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജേക്കബ് തോമസ്, ജനറല്‍ കണ്‍ വീനര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ജോ. കണ്‍വീനര്‍ അഡ്വ. ഷിബു മണല  തുടങ്ങിയവര്‍ മുഖ്യമന്തിയെ സന്ദര്‍ശിച്ച  സംഘത്തിലുണ്ടായിരുന്നു.
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
ഫോമാ നിര്‍മ്മിച്ചു നല്‍കുന്ന ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക്  കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക