Image

ഐ.എന്‍.ഓ.സി(പെന്‍സില്‍വേനിയ ചാപ്റ്റര്‍) യോഗവും, ശബരിനാഥ് എം.എല്‍.എ.ക്ക് അനുമോദനവും

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ Published on 31 July, 2015
ഐ.എന്‍.ഓ.സി(പെന്‍സില്‍വേനിയ ചാപ്റ്റര്‍) യോഗവും, ശബരിനാഥ് എം.എല്‍.എ.ക്ക് അനുമോദനവും
ഫില്‍ഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(പെന്‍സില്‍വേനിയ) ഒരു പ്രത്യേക യോഗം ജൂലൈ 27 തീയതി കുര്യന്‍ രാജന്‍(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി.ലോക ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലത്തും തങ്ക ലിപികളില്‍ എഴുതപ്പെടുന്ന വ്യക്തിത്വത്തിനുടമയും ഭാരതത്തിന്റെ 11 –ാമത് രാഷ്ട്ര പതിയുമായിരുന്ന ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ദേഹ വിയോഗത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി ദേശീയ സമ്മേളനത്തിന്റെ വന്‍ വിജയത്തിനായി കഴിതും എല്ലാവരും പോയി കണ്‍വന്‍ഷന്‍ വിജയിപ്പിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമെ ഇന്ത്യയെ ശരിയായ ദിശയില്‍ നയിക്കാനാകുകയുളളൂ എന്നും യോഗം വിലയിരുത്തി.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള മന്ത്രി സഭയുടെ ജനകീയ ഭരണം കണ്ട് വിറളി പിടിച്ച ഇടതു – വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ചേരികള്‍ അഴിച്ചു വിടുന്ന അക്രമങ്ങളില്‍ കേരളീയര്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും വികസനത്തില്‍ കുതിച്ചുയരുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കായി മുമ്പെങ്ങും ഇല്ലാത്ത വിധം ധാരാളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രിസഭക്ക് ഒരിക്കല്‍ കൂടി എല്ലാ അഭിവാദ്യങ്ങളും അറിയിച്ചു.
സജി കരിംകുറ്റി (വൈസ് പ്രസിഡന്റ്) ശബരീനാഥ് എംഎല്‍എയ്ക്ക് അത്യുജ്വല വിജയത്തില്‍ അദ്ദേഹത്തിനെ സന്ദര്‍ശിക്കുകയും പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ അനുമോദനങ്ങള്‍ നേരില്‍ കണ്ട് അറിയിക്കുകുയും സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. തദവസരത്തില്‍ പ്രവാസികളുടെ ഉത്തമസുഹൃത്തും ചെങ്ങന്നൂരിന്റെ ശബ്ദവുമായ പി. സി. വിഷ്ണു നാഥ് എംഎല്‍എയും സന്നിഹിതനായിരുന്നു.

വര്‍ഗ്ഗീയതയുടെ പൊയ്മുഖങ്ങള്‍ അധികം താമസിയാതെ തന്നെ ജനങ്ങള്‍ മനസിലാക്കി തുടങ്ങുമെന്നും രാജ്യത്തിന്റെ പല ഭാഗത്തും തോന്നി തുടങ്ങിയതിനു ധാരാളം ഉദാഹരണങ്ങള്‍ പറയുകയും കൂടാതെ എല്ലാവര്‍ക്കും നന്ദി സന്തോഷ് ഏബ്രഹാം അറിയിച്ചു. തുടര്‍ന്ന് യോഗം പര്യവസാനിക്കുകയും ചെയ്തു. യോഗത്തില്‍ ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

ഐ.എന്‍.ഓ.സി(പെന്‍സില്‍വേനിയ ചാപ്റ്റര്‍) യോഗവും, ശബരിനാഥ് എം.എല്‍.എ.ക്ക് അനുമോദനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക